യുവജനങ്ങളെ സ്വീകരിക്കാനൊരുങ്ങി ക്രക്കൗ

യുവജനങ്ങളെ സ്വീകരിക്കാനൊരുങ്ങി ക്രക്കൗ

ക്രക്കൗ: ലോകയുവജന സംഗമത്തിനായി പോളണ്ടിലെ ക്രക്കൗ ഒരുങ്ങിക്കഴിഞ്ഞു. ക്രക്കൗവിലെ ടൗറോണ്‍ അരീനയിലെ വലിയ ഗ്രൗണ്ടാണ് ഇത്തവണ യുവജനങ്ങളെ കാത്തിരിക്കുന്ന എറ്റവും വലിയ സ്ഥലം.

ടൗറോണ്‍ അരീനയിലെ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ക്യാറ്റക്കെറ്റിക്കല്‍ ആന്റ് യൂത്ത് ഫെസ്റ്റിവല്‍ വേദിയില്‍ നടത്തുന്ന പരിപാടികള്‍ ക്‌നൈറ്റ് ഓഫ് കൊളംബസിന്റെ നേതൃത്വത്തിലാണ്. പ്രചോദനദായകമായ പരിപാടികളാണ് ഈ സ്റ്റേജില്‍ നടക്കുന്നത്. അതിനാല്‍ മേഴ്‌സി സെന്റര്‍ എന്ന പേരിലാണ് ഈ സ്റ്റേജ് അറിയപ്പെടുക.

22,800 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ സ്റ്റേജാണിത്. ഓസട്രേലിയ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ് എന്നിവടങ്ങളിലെ ഇംഗ്ലീഷ് സംസാരിക്കുന്നവരെ ഉദ്ദേശിച്ചാണിത്. ഏതാണ്ട് 40,000ലധികം അമേരിക്കന്‍ തീര്‍ത്ഥാടകരാണ് ടൗറോണ്‍ അരീനയില്‍ മാത്രം
എത്തിച്ചേരുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

ജൂലൈ 26 മുതല്‍ 31 വരെയാണ് ലോക യുവജനസംഗമം.

You must be logged in to post a comment Login