യുവജനങ്ങള്‍ പുതിയ കാലത്തിന്റെ അപ്പസ്‌തോലര്‍

യുവജനങ്ങള്‍ പുതിയ കാലത്തിന്റെ അപ്പസ്‌തോലര്‍

കറാച്ചി: പാക്കിസ്ഥാനിലെ യുവജനങ്ങള്‍ പുതിയ കാലത്തിന്റെ അപ്പസ്‌തോലന്മാരാണെന്ന് കറാച്ചി അതിരൂപതയിലെ വികാര്‍ ജനറാല്‍ ഫാ. സാലേ ഡിഗോ. ജീസസ് യൂത്ത് പാക്കിസ്ഥാന്‍ മീറ്റിംങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയോട് പ്രതിബദ്ധരായ യുവജനങ്ങളെ കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നുവെന്ന് പറഞ്ഞ അദ്ദേഹം കറാച്ചിയിലെ മാത്രമല്ല വിവിധ രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന എല്ലാ ജീസസ് യൂത്തുമാരുടെയും സമര്‍പ്പണത്തെയും മിഷനറി ദൗത്യത്തെയും പ്രശംസിച്ചു. ക്രിസ്തുവുമായി മുഖാമുഖം കാണാന്‍ അവസരം ലഭിച്ചവരാണ് നിങ്ങള്‍. എല്ലായ്‌പ്പോഴും ആധുനികകാലത്തിലെ അപ്പസ്‌തോലന്മാരാകുക. അദ്ദേഹം ആഹ്വാനം ചെയ്തു.

You must be logged in to post a comment Login