യുവജനസംഗമത്തില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പാനല്‍ ചര്‍ച്ച

യുവജനസംഗമത്തില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പാനല്‍ ചര്‍ച്ച

ക്രാക്കോവ്: ഫ്രാന്‍സില്‍ ദേവാലയത്തില്‍ ദിവ്യബലിക്കിടെ വൈദികനെ ഭീകരവാദികള്‍ കഴുത്തറുത്ത കൊന്നതിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായ മതസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ലോകയുവജനസംഗമത്തില്‍ നടത്തിയ പാനല്‍ ചര്‍ച്ച ശ്രദ്ധേയമായി.

യുഎസ് ബിഷപസ് അഡ്‌ഹോക്ക് കമ്മിറ്റി ഫോര്‍ റിലീജിയസ് ലിബര്‍ട്ടി ചെയര്‍മാനും ബാല്‍ട്ടിമോറ ആര്‍ച്ച് ബിഷപ്പുമായ ആര്‍ച്ച് ബിഷപ് വില്യം ലോറി, എഴുത്തുകാരനും കമന്റേറ്ററുമായ ജോര്‍ജ് വെയ്ഗല്‍, എന്‍ജിഓ ഓഫ് സക്‌സസ് വൈസ്പ്രസിഡന്റ് ജാക്വിലിന്‍ ഐസക്, ഇറാക്കിലെ എര്‍ബില്‍ ആര്‍ച്ച് ബിഷപ് ബഷാര്‍ വാര്‍ദ്ര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ വേദനകളെക്കുറിച്ച് ആര്‍ച്ച് ബിഷപ് വാര്‍ദ്ര പറഞ്ഞു. ക്രൈസ്തവരെ ക്രൂരമായി വേട്ടയാടുകയും വധിക്കുകയും ചെയ്യുമ്പോഴും അനുരഞ്ജനത്തിന്‍റെയും ക്ഷമയുടെയും ചൈതന്യം നമ്മള്‍ പ്രസരിപ്പിക്കണമെന്ന് ജാക്വിലിന്‍ ഐസക് പറഞ്ഞു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും പ്രകാശത്തിന്റെയും വാഹകരാകണം നമ്മള്‍. അത് തീര്‍ച്ചയായും ഇരുണ്ട ഇടങ്ങളെ പ്രകാശിപ്പിക്കുക തന്നെ ചെയ്യും.

മതസ്വാതന്ത്ര്യം എന്നാല്‍ ആരാധനയ്ക്കും പ്രാര്‍ത്ഥിക്കാനും മാത്രമുള്ള അവകാശമല്ലെന്ന് ആര്‍ച്ച് ബിഷപ് ലോറി അഭിപ്രായപ്പെട്ടു. അത് വിദ്യാഭ്യാസം നല്കാനും സേവിക്കാനും സൗഖ്യപ്പെടുത്താനും കൂടിയുള്ള അവകാശമാണ്.

You must be logged in to post a comment Login