യുവജന പ്രേഷിത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ച് ആമസോണ്‍

യുവജന പ്രേഷിത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ച് ആമസോണ്‍

amazonയുവജനങ്ങളെ പ്രേഷിത ദൗത്യങ്ങള്‍ക്ക്‌ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി ആമസോണിലെയും ബ്രസീലിലേയും ക്രൈസ്തവ സംഘടനകള്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 6 വരെ നടത്തിയ യുവസംഗ
മം വിജയകരമായി പൂര്‍ത്തിയായി. ബ്രസീലിലെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്‍പതു
യുവതി-യുവാക്കന്‍മാരാണ് സംഘമത്തില്‍ പങ്കെടുത്തത്. പ്രേഷിത ദൗത്യത്തിന്റെ അനുഭവം യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്‍ക്കുകയെന്നതായിരുന്നു സംഗമത്തിന്റെ പ്രധാന ഉദേശ്യം. ‘ഇതു വഴി പ്രേഷിത പ്രവര്‍ത്തന മേഖലകളില്‍ യുവാക്കളുടെ സാന്നിധ്യവും പങ്കാളിത്തവും ഉര്‍പ്പുവരുത്തുവാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ കരുത്തുന്നു’, ആമസോണിലെ പ്രേഷിത പ്രവര്‍ത്തകയായ സിസ്റ്റര്‍ മേരി ഐറിന്‍ ലോപസ് പറയുന്നു.

2013ലെ ലോക യുവജന ദിനത്തില്‍ റിയോ ഡി ജനേറിയോയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇത്തരമൊരാശയം മുന്നോട്ട് വച്ചതെന്ന് ബ്രസീലിലെ ക്രൈസ്തവ സംഘടന പ്രസിഡന്റായ സിസ്റ്റര്‍ മരിയ റിബേരിയൊ പറയുന്നു. ‘പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങെളെ തന്നെ സമര്‍പ്പിക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇത് പിന്തുടര്‍ന്ന് 2014ല്‍ 3000 യുവജനങ്ങളുടെ സംഘമം യൂത്ത് മിഷന്റെ കീഴില്‍ സംഘടിപ്പിച്ചു. ഇതില്‍ നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായിട്ടുള്ള യുവതി-യുവാക്കളെ തിരഞ്ഞെടുത്തു’..

You must be logged in to post a comment Login