യുവസംഗീതജ്ഞരുടെ പരിപാടിയില്‍ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പ്രത്യേക അതിഥി

ജര്‍മ്മനിയില്‍ നിന്നെത്തിയ 36 സംഗീത പ്രതിഭകള്‍.. എല്ലാവരും ചെറുപ്പക്കാര്‍. 12 മുതല്‍ 18 വരെ പ്രായമുള്ളവര്‍. അവരുടെ സംഗീത പരിപാടിയില്‍ ശ്രോതാവായി പ്രത്യേക ഒരു അതിഥിയുണ്ടായിരുന്നു. പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍. ക്രിസ്മസിനോട് അനുബന്ധിച്ച് ക്രിസ്മസിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു പരിപാടി അവതരിപ്പിച്ചത്. നാല്പതാമത് ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ് ഓഫ് യങ് സിംഗേഴ്‌സ് പരിപാടിക്ക് വേണ്ടിയാണ് സംഘം വത്തിക്കാനിലെത്തിയത്. പരിപാടിക്ക് ശേഷം ബെനഡിക്ട് പതിനാറാമന്‍ അവര്‍ക്ക് നന്ദി പറയുകയും പുതുവര്‍ഷ ആശംസകള്‍ നേരുകയും ചെയ്തു.

You must be logged in to post a comment Login