യുവാക്കള്‍ വിശ്വാസതീക്ഷ്ണത ഉണ്ടാകേണ്ടവര്‍: മാര്‍ എടയന്ത്രത്ത്

യുവാക്കള്‍ വിശ്വാസതീക്ഷ്ണത ഉണ്ടാകേണ്ടവര്‍: മാര്‍ എടയന്ത്രത്ത്

വൈപ്പിന്‍: ഒരു നാടിനെ തന്നെ മാറ്റിമറിക്കാന്‍ ശക്തിയുള്ളവരാണ് യുനജനങ്ങളെന്നും ഈ ശക്തി വിശ്വാസ തീക്ഷ്ണതയോടെ സമൂഹനന്‍മക്കായി ഉപയോഗിക്കണമെന്നും എറണാകുളം-അങ്കമാലി സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്. വൈപ്പിന്‍ ദ്വീപിലും പരിസരപ്രദേശങ്ങളുമായുള്ള യുവജനങ്ങളെ ലക്ഷ്യമാക്കി ഞാറക്കല്‍ സെന്റ് മേരീസ് പള്ളിയില്‍ ആരംഭിച്ച യുവജനധ്യാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈപ്പിന്‍കരയിലെ ആയിരത്തോളം യുവജനങ്ങളാണ് ധ്യാനത്തില്‍ പങ്കെടുക്കുന്നത്. വൈപ്പിന്‍ ജീസസ് യൂത്ത് സോണ്‍ ആണ് ‘Here I am’ എന്നു പേരിട്ടിരിന്ന ധ്യാനത്തിന്റെ സംഘാടകര്‍. ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാദര്‍ ജോസ് ഉപ്പാണിയും സംഘവുമാണ് ധ്യാനം നയിക്കുന്നത്.

വൈപ്പിനിലും പരിസരപ്രദേശങ്ങളിലുമുള്ള യുവതീയുവാക്കന്‍മാര്‍ക്കു വേണ്ടിയാണ് ധ്യാനം.എല്ലാ ദിവസവും രാവിലെ 6 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 9 മണിക്കാണ് സമാപിക്കുക.

യുവജനങ്ങള്‍ക്കുള്ള ധ്യാനമായതിനാല്‍ ആധുനിക സാങ്കേതി വിദ്യകളുടെ സഹായത്തോടെ ധ്യാനം ആകര്‍ഷകമാക്കാനാണ് സംഘാടകരുടെ തീരുമാനം. വീഡിയോ പ്രസന്റേഷനുകളും പാട്ടും നൃത്തവുമെല്ലാം ധ്യാനത്തിന്റെ ഭാഗമായി ഉണ്ടാകും. ധ്യാനം 30 ന് സമാപിക്കും.

You must be logged in to post a comment Login