യു.എസില്‍ വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

യു.എസില്‍ വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

priestയു.എസില്‍ വൈദികപട്ടം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. 17 വയസുള്ളപ്പോള്‍ തന്നെ പൗരോഹിത്യമാണ് തന്റെ വഴിയെന്ന് തിരിച്ചറിയുന്നവരാണ് ഇവരില്‍ പലരും. ഇടവകാ വികാരിമാരും അമ്മമാരും സുഹൃത്തുക്കളും പൗരോഹിത്യവഴി തിരഞ്ഞെടുക്കാന്‍ തങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

2015ല്‍ വൈദികപട്ടം സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നവരുടെ എണ്ണം 595 ആണ്. 2014 ലും 2013 ലും ഇത് യഥാക്രമം 477 ഉം 497 ഉം ആയിരുന്നു. വൈദികപട്ടം സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരില്‍ 60% ആളുകളും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. 15% ആളുകള്‍ ബിരുദദാരികളും. പുതിയ കണക്കുകള്‍ ഒരേ സമയം പ്രതീക്ഷയും കൂടുതല്‍ ഉത്തരവാദിത്വവും നല്‍കുന്നെന്ന് നോര്‍ത്ത് കരോളിനയിലെ ബിഷപ്പ് മാര്‍. മൈക്കിള്‍. എഫ്. ബര്‍ബിഡ്ജ് പറഞ്ഞു..

You must be logged in to post a comment Login