യു.എസ്സില്‍ ദേവാലയത്തിനുള്ളില്‍ വെടിവെയ്പ്; 9 മരണം

യു.എസ്സില്‍ ദേവാലയത്തിനുള്ളില്‍ വെടിവെയ്പ്; 9 മരണം

usa shootയു.എസ്സിലെ സൗത്ത് കരോലീന സംസ്ഥാനത്തിലെ ചാലെസ്റ്റണിനുള്ള ആഫ്രോ-അമേരിക്കന്‍ ദേവാലയത്തിലുണ്ടായ വെടിവെയ്പില്‍ 9 പേര്‍ മരിച്ചു. ഇരുപതുകാരനായ യുവാവാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

 

ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയോടുകൂടിയുണ്ടായ വെടിവെയ്പില്‍ 8 പേര്‍ തത്ക്ഷണം മരിക്കുകയാണുണ്ടായത്. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട മെത്തോഡിസ്റ്റ് ദേവാലയത്തിലാണ് ആക്രമണം നടന്നത്. ദേവാലയത്തിലെ പാസ്റ്ററും സൗത്ത് കരോലീന സെനറ്റര്‍ ക്ലെമന്റ് പിക്കനേയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംഭവം നടക്കുമ്പോള്‍ ദേവാലയത്തിനുള്ളില്‍ പ്രാര്‍ത്ഥനാകൂട്ടായ്മ നടക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജബ് ബുഷ് ചാലെസ്റ്റണില്‍ നടത്താനിരുന്ന ഇലക്ഷന്‍ പ്രചരണം മാറ്റിവെച്ചു. സംഭവത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ നടുക്കം രേഖപ്പെടുത്തി. ദേവാലയത്തിനുള്ളിലും സമീപപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്..

You must be logged in to post a comment Login