യു.കെയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ സീറോ മലബാര്‍ വൈദികരുടെ ആദ്യ പ്രിസ്‌ബെറ്റേറിയം

യു.കെയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍  സീറോ മലബാര്‍ വൈദികരുടെ ആദ്യ പ്രിസ്‌ബെറ്റേറിയം

പ്രസ്റ്റണ്‍: പ്രസറ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ യു.കെയിലെ സീറോ മലബാര്‍ വൈദികരുടെ ആദ്യ പ്രിസ്റ്റബെറ്റേറിയം നടന്നു. വിവിധ രൂപതകളില്‍ ശുശ്രൂഷ ചെയ്യുന്ന ഇരുപത്തിയഞ്ചോളം മലയാളി വൈദികര്‍ പങ്കെടുത്തു. നിയുക്ത മെത്രാന്റെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.

മെത്രാഭിഷേകശുശ്രൂഷകളുടെ ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് പാറയടി, ജോയിന്റ് കണ്‍വീനര്‍ റവ. ഡോ മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.

തനിക്ക് ലഭിച്ച ദൈവാനുഗ്രഹത്തിന് നന്ദി പറഞ്ഞ മാര്‍  സ്രാമ്പിക്കല്‍ യു.കെയിലെ വൈദിക സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login