യൂക്കരിസ്റ്റിക് യൂത്ത് മൂവ്‌മെന്റിന് നൂറാം വാര്‍ഷികം

യൂക്കരിസ്റ്റിക് യൂത്ത് മൂവ്‌മെന്റിന് നൂറാം വാര്‍ഷികം

euchവത്തിക്കാന്‍: യൂക്കരിസ്റ്റിക് യൂത്ത് മൂവ്‌മെന്റിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഓഗസ്റ്റ് 10 ന് സമ്മേളനം അവസാനിക്കും. രണ്ടായിരത്തോളം യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്രൈസ്തവ പരിശീലനം നല്കുന്നതിനായി രൂപം കൊടുത്തിരിക്കുന്ന അന്താരാഷ്ട്ര മൂവ്‌മെന്റാണ് ഇത്. അഞ്ച് മുതല്‍ 25 വരെ പ്രായമുള്ളവരാണ് അംഗങ്ങള്‍.

യൂക്കരിസ്റ്റിക് ക്രൂസേഡായി 1915 ല്‍ ഫ്രാന്‍സിലാണ് ഇതാരംഭിച്ചത്. കത്തോലിക്കാ സഭയുടെ രണ്ടാമത്തെ വലിയ യൂത്ത് മൂവ്‌മെന്റാണിത്. കാത്തലിക് സ്‌കൗട്ടാണ് ഒന്നാമത്. അഞ്ചു ഭൂഖണ്ഡങ്ങളിലായി 1.1 മില്യന്‍ യുവജനങ്ങള്‍ യൂക്കരിസ്റ്റിക് യൂത്ത് മൂവ്‌മെന്റില്‍ അംഗങ്ങളാണ്.

You must be logged in to post a comment Login