യൂട്യൂബില്‍ വൈറലായി കന്യാസ്ത്രീകളുടെ ഫ്‌ളാഷ് മോബ്

യൂട്യൂബില്‍ വൈറലായി കന്യാസ്ത്രീകളുടെ ഫ്‌ളാഷ് മോബ്

വെസ്റ്റ് പൊമറാനിയ: വെസ്റ്റ് പൊമറാനിയയിലെ മിസ്‌ലിബോര്‍സിലെ വിശാലമായ കടല്‍ത്തീരം.
ഏതാനും കുട്ടികള്‍ കടലില്‍ കളിക്കുന്നുണ്ട്. കടല്‍ക്കാറ്റ് കൊണ്ട് കടലില്‍ കളിക്കുന്ന കുട്ടികളെയും നോക്കി തീരത്ത് അങ്ങിങ്ങായി ഏതാനും ആളുകള്‍ കൂട്ടമായി ഇരിക്കുന്നു. അതുവരെ സ്‌ക്രീനില്‍ ഇല്ലാത്ത, രണ്ടു കന്യാസ്ത്രീകള്‍ കരുണാമയനായ യേശുവിന്റെ കൂറ്റന്‍ ചിത്രവുമായി ബീച്ചിനു നടുവിലേക്ക് വന്നു. അവര്‍ ചിത്രം മണലില്‍ സ്ഥാപിച്ച് നൃത്തം ചെയ്യുവാന്‍ തുടങ്ങി. ഉടനെ എവിടെ നിന്നെല്ലാമോ കന്യാസ്ത്രീകള്‍ സ്ഥലത്തേക്ക് എത്തി. അവര്‍ സംഘമായി നൃത്തം ചെയ്തു. ഇതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

വി. ഫൗസ്റ്റീനയുടെ സന്യാസസഭാ സമൂഹത്തില്‍ ഉള്‍പ്പെടുന്ന പോളണ്ടിലെ കന്യാസ്ത്രീകള്‍ വരാനിരിക്കുന്ന ലോക യുവജനസംഘമത്തിന് മുന്നോടിയായാണ് നൃത്തം ചെയ്തത്. ജൂലൈ 25നാണ് യുവജനസംഗമം ഔദ്യോഗികമായി ആരംഭിക്കുന്നത്.

You must be logged in to post a comment Login