യൂറോപ്പിന്റെ സാംസ്‌കാരിക തകര്‍ച്ചയ്ക്കു കാരണം ഇസ്ലാം മതമല്ല’ വിയെന്ന ആര്‍ച്ച്ബിഷപ്പ്

യൂറോപ്പിന്റെ സാംസ്‌കാരിക തകര്‍ച്ചയ്ക്കു കാരണം ഇസ്ലാം മതമല്ല’ വിയെന്ന ആര്‍ച്ച്ബിഷപ്പ്

”യൂറോപ്പിലെ ക്രിസ്തീയ പാരമ്പര്യം അപകടത്തിലാണ് എന്നത് ശരി തന്നെ. എന്നാല്‍ അതിന് പഴിക്കേണ്ടത് ഇസ്ലാം മതത്തെയല്ല. യൂറോപ്പുകാരായ നമ്മള്‍ തന്നെയാണ് ഈ മഹിത പാരമ്പര്യത്തെ ധൂര്‍ത്തടിച്ചത്’ വിയെന്ന ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ക്രിസ്റ്റഫ് ഷോണ്‍ബോണ്‍ അഭിപ്രായപ്പെട്ടു. അതിരൂപതയുടെ ഔദ്യോഗിക പത്രത്തിലാണ് ആര്‍ച്ച്ബിഷപ്പ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

യൂറോപ്പ് ഇന്ന് നേരിടുന്ന സാംസ്‌കാരിക തകര്‍ച്ചയുടെ ഭീഷണി ഇസ്ലാം മതത്തിന്റെയോ മുസ്ലീം അഭയാര്‍ത്ഥികളുടെയോ മേല്‍ ആരോപിക്കരുത.് നമ്മുടെ ബലഹീനതയെ ഉപയോഗിക്കുന്ന ഇസ്ലാം മതക്കാര്‍ ഉണ്ട് എന്നത് സത്യമാണ്. എന്നാല്‍ നമ്മുടെ സാംസ്‌കാരിക തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ നാം തന്നെയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവമായി യൂറോപ്പിനെ നവീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടെ കൈകളിലാണ്. നമ്മുടെ ഉത്തരവാദിത്വമാണത്. ക്രിസ്തുവിനെ നോക്കി, ക്രിസ്തുവിന്റെ പക്കലേക്ക് മടങ്ങുക. അവിടുത്തെ സുവിശേഷം പ്രഘോഷിക്കുക. സ്‌നേഹത്തോടും ഉത്തരവാദിത്വത്തോടും കൂടെ അപരിചിതരോട് പോലും അത് നിര്‍വഹിക്കുക, ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

 

ഫ്രേസര്‍

You must be logged in to post a comment Login