യൂറോപ്പില്‍ കത്തോലിക്കാ ഹൈരാര്‍ക്കികളുടെ വാര്‍ഷിക സമ്മേളനം

യൂറോപ്പില്‍ കത്തോലിക്കാ ഹൈരാര്‍ക്കികളുടെ വാര്‍ഷിക സമ്മേളനം

czeckയൂറോപ്പിലെ കിഴക്കന്‍ കത്തോലിക്ക ഹൈരാര്‍ക്കികളുടെ വാര്‍ഷിക ഒത്തുചേരല്‍ പ്രാഗ്യു-ബ്രിണോവില്‍ (ചെക്ക് റിപ്പബ്ലിക്) തുടങ്ങി. ചെക്ക് റിപ്പബ്ലിക്കിലെ കത്തോലിക്കാ നിവാസികളുടെ ആചാരങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന അപ്പസ്‌തോലിക ബിഷപ്പായ മോണ്‍. ലാഡിസ്ലാവ് ഹുക്കോവിന്റെ ക്ഷണപ്രകാരം നടത്തുന്ന വാര്‍ഷിക യോഗം സെന്റ് അഡല്‍ബേര്‍ട്ടിലും സെന്റ് മാര്‍ഗരറ്റിലെയും ബെനഡിക്ടന്‍ ആര്‍ച്ചബേയില്‍ വച്ചു നടത്തപ്പെടും.
യൂറോപ്പിലെ 14 കിഴക്കന്‍ കത്തോലിക്കാ ദേവാലയങ്ങള്‍ പ്രതിനിധീകരിച്ചെത്തുന്ന ബിഷപ്പുമാര്‍ യൂറോപ്പിലെ കുടുംബങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളും കിഴക്കന്‍ കത്തോലിക്കാ സഭകളുടെ ദൗത്യത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും. വരുന്ന ഒക്ടോബറില്‍ കുടുംബത്തെ ആസ്പദമാക്കി നടത്താനിരിക്കുന്ന ബിഷപ്പ്‌സ് സിനഡിനോട് അനുബന്ധിച്ചാണ് ഇപ്പോള്‍ ഒത്തു ചേരല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഡിയാകോണ്‍ ജരോസ്ലാവ് മാക്‌സ് കാസ്പറുവിന്റെ യൂറോപ്പിലെ സമകാലീക കുടുംബം എന്ന അവലോകനവും ചെക്ക് റിപ്പബ്ലിക്കിലെ പ്രസിദ്ധ അദ്ധ്യാപകനും യുക്ക്‌റെയ്‌നിലെ ബുച്ചാച്ചുവിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പുരോഹിതും കൂടിയായ ഫാ. വൊളോഡിമയറുടെ കുടുംബത്തില്‍ കൂദാശയുടെ സ്വാധീനം എന്ന അവലോകനവും ആണ് യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ചര്‍ച്ച ചെയ്യുക.
സെന്റ് ക്ലമന്റ് ഗ്രീക്ക് കത്തോലിക്കാ കത്തീഡ്രലില്‍ വച്ച് തദ്ദേശീയരോടൊപ്പം നടത്തുന്ന വിശുദ്ധ ബലിയ്ക്കു ശേഷം ജൂണ്‍ 7ാം തീയ്യതി യോഗം അവസാനിക്കും..

You must be logged in to post a comment Login