യൂറോപ്പില്‍ ജീവനു ഭീഷണിയാകുന്ന വിധി വരുന്നു

യൂറോപ്പില്‍ ജീവനു ഭീഷണിയാകുന്ന വിധി വരുന്നു

commaസ്റ്റ്രാസ്ബര്‍ഗ്, ഫ്രാന്‍സ്: മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യൂറോപ്യന്‍ കോടതി സമീപകാലത്ത് നടത്തിയ വിധിതീര്‍പ്പ് ജീവന്റെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്നുവെന്ന് നിയമനിരീക്ഷകന്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റിസ് മേധാവി ഗ്രിഗര്‍ പപ്‌നിക്ക്, അബോധാവസ്ഥയില്‍ കഴിയുന്ന ഒരു ഫ്രഞ്ചുകാരന്റെ ലൈഫ് സപ്പോര്‍ട്ട് മാറ്റുവാന്‍ കോടതി അനുമതി നല്‍കിയവിധി ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ക്കിടയാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ അബോധാവസ്ഥയിലായിരിക്കുന്ന പതിനായിരക്കണക്കിന് രോഗികളെ അരക്ഷിതാവസ്ഥയിലാക്കുകയാണ് ഈ ‘നിയമപരമായ മരണം’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റെയിംസ് ഹോസ്പിറ്റലില്‍ ഏഴു വര്‍ഷമായി കോമയില്‍ കിടക്കുന്ന വിന്‍സന്റ് ലാംബെര്‍ട്ട് എന്ന 39കാരന് ഈ അവസ്ഥയാണ് വിധിയിലൂടെ വന്നുചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ ജീവിക്കാനുള്ള അവരുടെ അവകാശത്തിന് യാതൊരു ഉറപ്പും നല്‍കുന്നില്ല യൂറോപ്യന്‍ മനുഷ്യാവകാശകോടതി’ പപ്‌നിക്ക് പറഞ്ഞു. ലാംബെര്‍ട്ട് എന്ന ചെറുപ്പക്കാരന്റെ ലൈഫ് സപ്പോര്‍ട്ട് എടുത്തുമാറ്റണമെന്ന് കോടതി വിധിച്ചത് 12ല്‍ അഞ്ചു വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ വിധിയനുസരിച്ച് ഭരണകൂടങ്ങള്‍ക്ക് അബോധാവസ്ഥയിലായിരിക്കുന്നവര്‍ക്ക് നിയമാനുസൃതമായി മരണം അനുവദിക്കാന്‍ അധികാരം ലഭിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നിസ്സഹായനായ രോഗി ആവശ്യപ്പെടാത്ത മരണം അയാളെ അടിപ്പിച്ചേല്‍പ്പിക്കുന്ന വിധി’ എന്നാണ് ഗ്രിഗറി ഇതിനെ വിശേഷിപ്പിച്ചത്.
2008 സെപ്റ്റംബറില്‍ നടന്ന ഒരു റോഡപകടത്തില്‍ ലാംബര്‍ട്ടിന് ശിരസ്സില്‍ ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് എല്ലാക്കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കുന്നതരത്തില്‍ അബോധാവസ്ഥയിലായിത്തീരുകയുമായിരുന്നു. ലാംബെര്‍ട്ടിന്റെ ഭാര്യയും ഡോക്ടേഴ്‌സും ഫീഡിങ്ങ് ട്യൂബ് മാറ്റുവാന്‍ തീരുമാനിച്ചപ്പോള്‍ മാതാപിതാക്കളും സഹോദരങ്ങളും അതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. പ്രത്യാശജനകമായ മാറ്റങ്ങള്‍ ലാംബെര്‍ട്ടില്‍ കാണുന്നുണ്ടെന്നും, പരിചരണം തുടരുകയാണങ്കില്‍ ഭേദപ്പെടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ‘അവനെ മരിക്കാന്‍ വിടാതിരിക്കാനല്ല, അവനിലെ ജീവന്‍ കെടുത്താതിരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’ മാതാപിതാക്കള്‍ അറിയിച്ചു.

ലാംബെര്‍ട്ടിനെ ജീവിക്കാനനുവദിക്കാതിരിക്കുന്നതിലൂടെയും മെഡിക്കല്‍ കെയര്‍ നിഷേധിച്ചതിലൂടെയും യൂറോപ്പിലെ മനുഷ്യാവകാശങ്ങളുടെ ചരിത്രം തിരുത്തുകയാണ് കോടതി ചെയ്യുന്നതെന്നും ബിബിസിയില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് 1950 ലെ യൂറോപ്യന്‍ മനുഷ്യാവകാശ നിയമം ലംഘിക്കുന്ന വിധിയാണെന്നും ചൂണ്ടിക്കാട്ടുന്നു..

You must be logged in to post a comment Login