യൂറോപ്പ് സെപ്തംബര്‍ നാലിലേക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു

യൂറോപ്പ് സെപ്തംബര്‍ നാലിലേക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു

ഡബ്ലിന്‍: മദര്‍ തെരേസായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് യൂറോപ്പ് മുഴുവന്‍. സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അല്‍ബേനിയ, യൂഗോസ്ലാവ്യ, മാസിഡോണിയ, അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തും.

1910 ഓഗസ്റ്റ് 26ന് അല്‍ബേനിയയിലാണ് മദര്‍ തെരേസ ജനിച്ചത്. 1928ല്‍ സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയില്‍ ചേരുവാനാണു മദര്‍ അയര്‍ലന്‍ഡിലെത്തിയത്. 1950 ഒക്‌ടോബര്‍ ഒന്‍പതിനാണ് മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനിസമൂഹത്തിനു മദര്‍ ആരംഭം കുറിച്ചത്.

1993ല്‍ അയര്‍ലന്‍ഡിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നോക്ക് ബസലിക്ക സന്ദര്‍ശന വേളയില്‍ വന്‍ വരവേല്‍പ്പാണ് മദറിനു ലഭിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡ് മദറിനെ സ്വീകരിക്കാനെത്തിയിരുന്നു. 1991-ല്‍ തന്റെ ജന്മനാടായ അല്‍ബേനിയയിലും മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

You must be logged in to post a comment Login