യൂറോപ്യന്‍ ബിഷപ്പുമാര്‍ ഗാസയിലെത്തും

യൂറോപ്യന്‍ ബിഷപ്പുമാരുടെ വിശുദ്ധനാട് തീര്‍ത്ഥാടനം ഇന്നാരംഭിക്കും. ഇസ്രയേല്‍, പലസ്തീന്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം ഗാസയിലും ഇവര്‍ സന്ദര്‍ശനം നടത്തും. ഗാസയില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥയെക്കുറിച്ച് ബിഷപ്പുമാര്‍ ജനങ്ങളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തും. രണ്ട് ദിവസം ഇവര്‍ ഗാസയില്‍ ചെലവഴിക്കും. ഗാസയില്‍ നിലവിലുള്ള രാഷ്ട്രീയവും മതപരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ബിഷപ്പുമാര്‍ അറിയിച്ചു.

You must be logged in to post a comment Login