യെമനിലെ കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെട്ടു

യെമന്‍ : യെമനിലെ ഏഡന്‍ നഗരത്തിലുള്ള ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയം അഞ്ജാത സംഘം തീവെച്ചു നശിപ്പിച്ചു. 1960 കളിലെ ബ്രിട്ടീഷ് അധിനിവേശകാലത്ത് നിര്‍മ്മിക്കപ്പെട്ട ദേവാലയമാണ് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തില്‍ സൗദിയിലുണ്ടായ സമരങ്ങളെത്തുടര്‍ന്ന് ദേവാലയം ഭാഗികമായി നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് സമീപവാസികള്‍ ആരോപിച്ചു.

You must be logged in to post a comment Login