യെമനിലെ കൊല്ലപ്പെട്ട കന്യാസ്ത്രീകള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന

യെമനിലെ കൊല്ലപ്പെട്ട കന്യാസ്ത്രീകള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന

നെയ്‌റോബി: വിവിധ സഭകളിലെ പുരോഹിതരും കന്യാസ്ത്രീകളും ഹോളി ഫാമിലി ബസിലിക്കയില്‍ ഒത്തുകൂടി, മിഷനറീസ് ഓഫ് ചാരിറ്റിയിലെ കൊല്ലപ്പെട്ട കന്യാസ്ത്രീമാരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് വേണ്ടി. ഇന്നും ഒരു വിവരവും ലഭ്യമായിട്ടില്ലാത്ത ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടി.

കെനിയക്കാരിയായ സിസ്റ്റര്‍ മേരി ജൂഡിത്ത് എട്ടുമക്കളുള്ള കുടുംബത്തിലെ ഒരംഗമാണ്. 2002 ലാണ് സിസ്റ്റര്‍ യെമനില്‍ സേവനം ആരംഭിച്ചതെന്ന് സിസ്റ്ററുടെ അമ്മ പറഞ്ഞു. 2011 ലാണ് അവസാനമായി നാട്ടിലേക്ക് വന്നത്. യെമനിലെ ജീവിതം വളരെ ദുഷ്‌ക്കരമാണെന്നും ഭയത്തോടെയാണ് അവിടെ ജീവിക്കുന്നതെന്നും മകള്‍ പറഞ്ഞിരുന്നു. അമ്മ അനുസ്മരിച്ചു.

സിസ്റ്റര്‍ മാര്‍ഗററ്റ്,സിസ്റ്റര്‍ റെഗിനെറ്റ്, സിസ്റ്റര്‍ ആന്‍സെലം എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് കന്യാസ്ത്രീകള്‍. സിസ്റ്റര്‍ ആന്‍സെലം ഇന്ത്യയിലെ ജാര്‍ഖണ്ഡ് സ്വദേശിയാണ്.

You must be logged in to post a comment Login