യെമനില്‍ ഒരു ദിവസം മരിക്കുന്നത് മൂന്നു കുട്ടികള്‍

യെമന്‍: ആഭ്യന്തരയുദ്ധം മൂലം യെമനില്‍ ഒരു ദിവസം മൂന്നു കുട്ടികള്‍ വീതമെങ്കിലും മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സേവ് ചില്‍ഡ്രന്‍ എന്ന സന്നദ്ധസംഘടനയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രശ്‌നത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രശ്‌നത്തിന് രാഷ്ട്രീയ തലത്തിലുള്ള ചര്‍ച്ചകളാവശ്യമാണെന്നും ഇവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങളിലൊന്നാണ് യെമന്‍. യുദ്ധഭീഷണിക്കു പുറമേ പോഷകാഹാരക്കുറവ്, പട്ടിണി മുതലായ പ്രശ്‌നങ്ങളും ഇവിടുത്തെ കുട്ടികള്‍ നേരിടുന്നുണ്ടെന്നും സേവ് ചില്‍ഡ്രന്‍ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

You must be logged in to post a comment Login