യെമനില്‍ കാണാതായ ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി പ്രാര്‍ത്ഥന

യെമനില്‍ കാണാതായ ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി പ്രാര്‍ത്ഥന

യെമനില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കാണാതായ ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി പ്രാര്‍ത്ഥനയോടെ കഴിച്ചു കൂട്ടുകയാണ് പാലായിലുള്ള അദ്ദേഹത്തിന്റെ കുടുംബവും ഉറ്റവരും. പാലാ രാമുപുരം വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനാണ് ആക്രമികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം. യെമനിലെ മിഷണറീസ് ഓഫ് ചാരിറ്റി മഠത്തിലെ ആത്മീയ കാര്യങ്ങളുടെ ചുമതല വഹിച്ചു കൊണ്ട് താമസിക്കുകായിരുന്നു, ഫാ. ടോം.

4 മിഷണറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടവരില്‍ മലയാളി കന്യാസ്ത്രീയായ സിസ്റ്റര്‍ സാലിയുമുണ്ട്. യെമനിലെ ഏഡന്‍ സിറ്റി മഠത്തിലെ സുപ്പീരിയറാണ് സി. സാലി. ആക്രമികളെ കുറിച്ച് ഗാര്‍ഡില്‍ നിന്നു മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് മഠത്തിലെ ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്നതു കൊണ്ടാണ് സി. സാലിക്ക് ജീവന്‍ തിരിച്ചു കിട്ടിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You must be logged in to post a comment Login