യെമനില്‍ നിന്ന് പോരുവാന്‍ സിസ്റ്റര്‍ പ്രേമ അനുവാദം നല്കിയിരുന്നു. പക്ഷേ.. സിസ്റ്റര്‍ സാലിയുടെ അനുഭവസാക്ഷ്യം

 യെമനില്‍ നിന്ന് പോരുവാന്‍ സിസ്റ്റര്‍ പ്രേമ അനുവാദം നല്കിയിരുന്നു. പക്ഷേ.. സിസ്റ്റര്‍ സാലിയുടെ അനുഭവസാക്ഷ്യം

വത്തിക്കാന്‍: ഏറ്റവും പ്രയാസമേറിയ ആ സമയമത്ത് ഞങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റര്‍ പ്രേമ കൊല്‍ക്കൊത്തയില്‍ നിന്ന് ഞങ്ങളെ ഓരോരുത്തരോടും വ്യക്തിപരമായി സംസാരിച്ചു. ഇവിടെ തുടരാനും വിട്ടുപോരാനും ഓരോ സാധ്യതയും തിരഞ്ഞെടുപ്പും സുപ്പീരിയര്‍ ജനറല്‍ ഞങ്ങള്‍ക്ക് നല്കി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു മറുപടിയായിരുന്നു. മരിച്ചാലും ജീവിച്ചാലും ഇവിടെ ഈ പാവങ്ങള്‍ക്കൊപ്പം കഴിയുക. 2016 മാര്‍ച്ച് നാലില്‍ യെമനില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് മുമ്പുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ചും ക്രിസ്തീയസാക്ഷ്യത്തെക്കുറിച്ചും സെന്റ് പീറ്റേഴ്‌സ് സ്വക യറില്‍ അനുഭവം പങ്കുവയ്ക്കുകയായിരുന്നു സിസ്റ്റര്‍ സാലി.

മാര്‍ച്ച് നാലിന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരം ആക്രമിക്കപ്പെട്ടപ്പോള്‍ നാലു സഹോദരിമാരെയാണ് അവര്‍ക്ക് നഷ്ടമായത്. സിസ്റ്റര്‍ ആന്‍സലെം, സിസ്റ്റര്‍ ജൂഡിത്ത്, സിസ്റ്റര്‍ മാര്‍ഗററ്റ്, സിസ്റ്റര്‍ റെജിനിറ്റെ. കൂടാതെ പതിനാറ് പേര്‍കൂടി അന്നേദിവസം ഭീകരരുടെ ആക്രമണത്തിന് ഇരകളായി ഇഹലോകവാസം വെടിഞ്ഞു. സിസ്റ്റര്‍ സാലിക്ക് മാത്രമാണ് അന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞത്. കോണ്‍വെന്റ് സുപ്പീരിയറായിരുന്നു സിസ്റ്റര്‍. ദുരന്തം നടക്കുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ യെമനിലെ സ്ഥിതി ഭീകരമായിരുന്നു. എവിടെയും വെടിവയ്പ്പും ബോംബിങ്ങും മാത്രം. അത്തരമൊരു സാഹചര്യത്തിലായിരുന്നു സിസ്റ്റര്‍ പ്രേമ അവിടെതന്നെ തുടരാനും അവിടം വിട്ടുപോരാനും സന്യാസിനിമാര്‍ക്ക് അവസരം നല്കിയത്. 64 അഗതികള്‍. 14 സഹായികള്‍. അഞ്ച് സിസ്‌റ്റേഴ്‌സ്. ഇത്രയും പേരായിരുന്നു അവിടെ അന്നുണ്ടായിരുന്നത്. ഞങ്ങള്‍ വല്ലാതെ ഒറ്റപ്പെട്ടു ഞങ്ങള്‍ക്ക് ഭക്ഷണമില്ല. ഞങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. നിസ്സഹായമായ സാഹചര്യം. സിസ്റ്റര്‍ സാലി അനുഭവസാക്ഷ്യത്തില്‍ പങ്കുവച്ചു. അങ്ങനെയിരിക്കെ ഒരുദിവസം വാതില്‍ക്കല്‍ മുട്ടുകേട്ടു. പേടിച്ചുവിറച്ചുനോക്കുമ്പോള്‍ പഴങ്ങളും പച്ചക്കറികളുമായി വാതില്ക്കല്‍ ഒരാള്‍. ദൈവം ഞങ്ങളുടെ അനുദിനജീവിതത്തില്‍ ഇടപെടുകയായിരുന്നു. അവിടുത്തെ ചൈതന്യം ഞങ്ങള്‍ അനുഭവിച്ചറിയുകയായിരുന്നു. കരുണയുടെ ജൂബിലിയോട് അനുബന്ധിച്ച് കരുണയുടെ പ്രേക്ഷിതരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റര്‍സാലി. നാല് സഹോദരിമാര്‍ കൊല്ലപ്പെടുന്നതിന് സാക്ഷിയായ സിസ്റ്റര്‍ സാലി ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തയായതിന് ശേഷം തന്നോട് ആവശ്യപ്പെട്ടത് ബിഷപ് പോള്‍ ഹിന്‍ഡര്‍ അനുസ്മരിച്ചു. എനിക്ക് അനുവാദം തന്നാല്‍ ഞാന്‍ തന്നെ യെമനിലേക്ക് ആദ്യം പൊയ്‌ക്കൊളളാം.

You must be logged in to post a comment Login