യെമനില്‍ ഭീകരാക്രമണം; 71 മരണം

യെമനില്‍ ഭീകരാക്രമണം; 71 മരണം

ഏഡന്‍:യെമനില്‍ ഏഡന്‍ നഗര ത്തിലെ സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രത്തില്‍ ഐഎസ് നടത്തിയ കാര്‍ ബോംബ് ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. 98 പേര്‍ക്ക് പരിക്കേറ്റു. ഒരു വര്‍ഷത്തിനുള്ളില്‍ ഏഡനിലുണ്ടാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

ഹൗതികള്‍ക്ക് എതിരേയും ജിഹാദിസ്റ്റുകള്‍ക്ക് എതിരേയും പോരാട്ടം നടത്തുന്നതിന് യെമന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രത്തിലാണു കാര്‍ബോംബ് ആക്രമണം നടന്നത്.

ഒരു സ്‌കൂളിലാണു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. റിക്രൂട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷന്‍ നടക്കുന്ന സമയത്ത് അടച്ചിട്ടിരുന്ന സ്‌കൂള്‍ഗേറ്റ് ഏതോ ആവശ്യത്തിനു തുറന്ന തക്കം നോക്കി ചാവേര്‍ഭടന്‍ കാര്‍ ഓടിച്ച് അകത്തുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മേല്‍ക്കൂര തകര്‍ന്ന് റിക്രൂട്ടുകളുടെ ദേഹത്തുവീണു. ഇതിനടിയില്‍പ്പെട്ടാണു പലരും മരിച്ചത്. സൈനിക റിക്രൂട്ടുമെന്റ് കേന്ദ്രത്തിലെ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഐഎസിന്റെ പ്രചാരണവിഭാഗമായ അമാക് ഏജന്‍സി പ്രസ്താവന പുറപ്പെ ടുവിച്ചു.

You must be logged in to post a comment Login