യെമന്‍ ആക്രമണം: കാണാതായ മലയാളി വൈദികനു വേണ്ടിയുള്ള അന്വേഷണം തുടരുന്നു

യെമന്‍ ആക്രമണം: കാണാതായ മലയാളി വൈദികനു വേണ്ടിയുള്ള അന്വേഷണം തുടരുന്നു

ഏഡന്‍: യെമനിലെ ഏഡനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കാണാതായ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയതായുള്ള വാര്‍ത്ത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മേരി പ്രേമ യെമനിലേക്കു പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.

ഏഡനിലെ അഗതിമന്ദിരം ഇപ്പോള്‍ പോലീസ് സംരക്ഷണത്തിലാണ്. ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട തൊടുപുഴ സ്വദേശി സിസ്റ്റര്‍ സാലിയും ആശുപത്രിയില്‍ പോലീസ് സംരക്ഷണത്തിലാണ്.

മിഷനറീസ് ഓഫ് ചാരിറ്റിക്ക് നാല് അഗതി മന്ദിരങ്ങളാണ് യെമനിലുള്ളത്. ഇവിടുത്തെ ആത്മീയ ശുശ്രൂഷകള്‍ക്കായാണ് ഫാദര്‍ ടോം അടക്കമുള്ള അഞ്ചു സലേഷ്യന്‍ വൈദികര്‍ യെമനിലെത്തിയത്. തീവ്രവാദികളുടെ ഭീഷണി ശക്തമായപ്പോള്‍ ഇവരില്‍ മൂന്നു പേര്‍ നാട്ടിലേക്ക് തിരിച്ചുപോന്നു. മലയാളിയായ ഫാദര്‍ ജോര്‍ജ്ജിനൊപ്പം ഭീഷണികള്‍ക്കു നടുവിലും യെമനിലെ സേവനങ്ങള്‍ തുടരാന്‍ ഫാദര്‍ ടോം തീരുമാനിക്കുകയായിരുന്നു.

You must be logged in to post a comment Login