യെമന്‍ ആക്രമണത്തെ ഫ്രാന്‍സിസ് പാപ്പ അപലപിച്ചു

യെമന്‍ ആക്രമണത്തെ ഫ്രാന്‍സിസ് പാപ്പ അപലപിച്ചു

യെമനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭ നടത്തുന്ന അഗതിമന്ദിരത്തിനു നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെ ഫ്രാന്‍സിസ് പാപ്പ അപലപിച്ചു. ആക്രമണത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും മരിച്ചവര്‍ക്കു വേണ്ടിയും ത്യേകം പ്രാര്‍ത്ഥിക്കണണെന്ന് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടതായി വത്തിക്കാന്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 8.30 നാണ് ലോകത്തെയാകമാനം നടുക്കിയ അക്രമം അരങ്ങേറിയത്. സംഭവത്തില്‍ നാലു കന്യാസ്ത്രികളടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ഇതിലൊരാള്‍ ഇന്ത്യക്കാരിയാണ്. മലയാളിയായ ഫാദര്‍ ടോം ഉഴുവനാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. അച്ചനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മലയാളിയായ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി അത്ഭുതകരമായാണ് ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.

You must be logged in to post a comment Login