യേശുവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയില്‍; അന്തിച്ച് ഇടവകാംഗങ്ങള്‍

യേശുവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ നശിപ്പിക്കപ്പെട്ട  നിലയില്‍; അന്തിച്ച് ഇടവകാംഗങ്ങള്‍

ജക്കാര്‍ട്ടാ: ജാവയിലെ രണ്ട് ഇടവകകളിലില്‍ നിന്ന് നാലുരൂപങ്ങള്‍ കാണാതാവുകയും ചിലത് നശിപ്പിക്കുകയും ചെയ്ത നിലയില്‍ കണ്ടെത്തി. സംഭവങ്ങള്‍ കണ്ട് മനസ്സിലാവാതെ അന്തിച്ചു നില്‍ക്കുകയാണ് ഇടവകാംഗങ്ങള്‍.

“മറ്റ് മതവിഭാഗങ്ങളിലെ വിശ്വാസികളുമായി നല്ലരീതിയിലുള്ള ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങളുടെ ഇടവക ദേവാലയത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം. അതിനാല്‍ എപ്പോഴും തുറന്നാണിടുന്നത്. ദേവാലയ സംരക്ഷണത്തിനായി മുഴുവന്‍ സമയ കാവല്‍ക്കാരനെ ഞങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുമില്ല. സെന്‍ട്രല്‍ ജാവ പ്രോവിന്‍സിലെ ഗോന്‍ണ്ടങ്ങ്‌വിനാന്‍ഗണ്‍ ഇടവകയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ് ദി വര്‍ക്കര്‍ ദേവാലയ ജോലി ചെയ്യുന്ന എന്‍ഡാങ്ങ് സെറ്റിയോരിണി പറഞ്ഞു.

ഓഗസ്റ്റ് 9നാണ് ഇടവകയിലെ ഒരാള്‍ തകര്‍ന്ന യേശുവിന്റെ രൂപം തറയില്‍ കിടക്കുന്നതായി കണ്ടത്. അതേസമയം അവിടെയുണ്ടായിരുന്ന മാതാവിന്റെ രൂപം അപ്രത്യക്ഷമായിരുന്നു. അത് പിന്നീട് തൊട്ടടുത്തുള്ള നദിയില്‍ തകര്‍ന്നു കിടക്കുന്നതായി കണ്ടെത്തി.

രൂപം കാണാതായതില്‍ പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുയാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് മനസ്സിലാക്കാതെ പെട്ടന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഇടവക വൈദികനായ ഫാദര്‍ ഇഗ്നേഷ്യസ് സുഗവല്യനാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login