യേശുവിന്റെ തൊട്ടരികില്‍ ഇരുന്ന് മലയിലെ പ്രസംഗം കേള്‍ക്കാം! പുതിയ സാങ്കേതികതയിലൂടെ.

യേശുവിന്റെ തൊട്ടരികില്‍ ഇരുന്ന് മലയിലെ പ്രസംഗം കേള്‍ക്കാം! പുതിയ സാങ്കേതികതയിലൂടെ.

ഇനി വെറുതേ തീയറ്ററിലിരുന്ന് യേശുവിന്റെ ചിത്രം കാണുക മാത്രമല്ല, അവിടുത്തെ ദിവ്യവചസ്സുകള്‍ കാതോര്‍ത്തു കൊണ്ട് സുവിശേഷ ഭാഗ്യങ്ങളുടെ ആ മലയില്‍ ചെന്നിരിക്കുന്ന അനുഭവം ആസ്വദിക്കാം.

പുതിയ സാങ്കേതികതയുടെ വിസ്മയങ്ങളിലൂടെ യേശുവിന്റെ ജീവിതം എത്തിക്കുന്നത് ഓട്ടം പ്രൊഡക്ഷന്‍സും വിആര്‍വെര്‍ക്‌സും ചേര്‍ന്നാണ്. ആധുനിക സാങ്കേതികതയായ വിര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ അപൂര്‍വ അനുഭവം സമ്മാനിക്കുന്ന കലാരൂപത്തിന്റെ ദൈര്‍ഘ്യം ഒന്നര മണിക്കൂറാണ്.

പുതിയ നിയമത്തിലെ സംഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിത്രത്തില്‍ യേശുവിന്റെ ജനനം, മലയിലെ പ്രസംഗം, ക്രൂശീകരണം തുടങ്ങിയ പ്രധാന സംഭവങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഡേബിഡ് ഹാന്‍സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മിക്കുന്നതു. മെല്‍ ഗിബ്‌സന്റെ ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്ന എന്‍സോ സിസ്ടിയാണ് ജീസ്സസ് വീആറിന്റെയും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.

360 ഡിഗ്രി 4കെ വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ള ജീസസ് വീആര്‍ കാണുമ്പോള്‍ രംഗങ്ങള്‍ എല്ലാ ആംഗിളുകളില്‍ നിന്നും പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും എന്നതാണ് സവിശേഷത. ഉദാഹരണത്തിന് വെള്ളം വീഞ്ഞാക്കുന്ന രംഗമാണെങ്കില്‍ നാം ആ വിവാഹത്തിന്റെ ഭാഗമാകുന്നു അനുഭവം ലഭിക്കും.

യേശുവിന്റെ ശിഷ്യന്‍മാരിലൊരാളായി യേശുവിനൊപ്പം നടക്കുന്ന അനുഭവം കാണുന്നവര്‍ക്കുണ്ടാകുമെന്ന് ചിത്രത്തിന്റെ ഡയറക്ടര്‍ പറയുന്നു. ജീസസ് വീആര്‍ ക്രിസ്മസ് കാലത്ത് പ്രേക്ഷകരിലെത്തും.

സാംസങ് ഗീയര്‍, ഒക്കുലസ് റിഫ്ട്, എച്ചടിസി വൈവ്, ഗൂഗിള്‍ കാര്‍ഡ് ബോര്‍ഡ് പിഎസ് വിആര്‍ തുടങ്ങിയ സാങ്കേതികമാര്‍ഗമങ്ങളിലൂടെ ജീസസ് വീആര്‍ കണ്ടനുഭവിക്കാനാകും.

 

ഫ്രേസര്‍

You must be logged in to post a comment Login