യേശുവിന്റെ ബാല്യകാലം അഭ്രപാളിയില്‍

യേശുവിന്റെ ബാല്യകാലത്തെക്കുറിച്ച് ബൃഹത്തായ വിവരണങ്ങളൊന്നും വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നില്ല. എന്നാല്‍ ഈശോയുടെ ബാല്യം ആസ്പദമാക്കിയുള്ള ‘യങ്ങ് മിശിഹാ’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്‌. ബാലനായ ഈശോ എപ്രകാരമാണ് ദൈവാരൂപിയില്‍ വളര്‍ന്നു വന്നത് എന്നതിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കുമിത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

ആന്‍ റൈസ് എഴുതിയ ‘ക്രൈസ്റ്റ് ദ ലോര്‍ഡ്: ഔട്ട് ഓഫ് ഈജിപ്ത്’ എന്ന നോവലിനെ ആസ്പദമാക്കി ബെറ്റ്‌സി നൊറാസ്റ്റയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഡം ഗ്രേവ്‌സ് നീല്‍ എന്ന ബാലതാരമാണ് യേശുവിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. അടുത്ത വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

You must be logged in to post a comment Login