യേശുവിന്റെ മരണം നമ്മെ വിശുദ്ധീകരിച്ചു: പാപ്പ

യേശുവിന്റെ മരണം നമ്മെ വിശുദ്ധീകരിച്ചു: പാപ്പ

christദൈവം നമ്മുടെ പാപങ്ങള്‍ക്കു പരിഹാരമായി സ്വന്തം രക്തം ചിന്തി നമ്മെ വിശുദ്ധീകരിച്ചു. ഇതിലൂടെ നമ്മുടെ പാപങ്ങള്‍ വിശുദ്ധീകരിച്ച് മാറ്റത്തിന്റെ അനുഗ്രഹം പ്രാപിക്കാന്‍ അവിടുന്ന് നമ്മെ ഇടയാക്കി, പാപ്പ ദിവ്യകാരുണ്യ ദിനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ് ഇക്കാര്യമറിയിച്ചത്.
നാം പാപികളായി തന്നെ തുടരുമെങ്കിലും ദൈവത്തിന്റെ രക്തം നമ്മെ വിശുദ്ധീകരിച്ച് നമ്മുടെ ചൈതന്യം വീണ്ടെടുക്കുന്നതിന് നമ്മെ പ്രാപ്തരാക്കും, പാപ്പ കൂട്ടിച്ചേര്‍ത്തു. നമ്മുടെ കഴിവിനാലല്ലാതെ പൂര്‍ണ്ണമായ വിനയത്താല്‍ നമുക്കു ചുറ്റുമുള്ള സഹോദരങ്ങളെ ദൈവ സന്നിധിയിലേക്ക് അടുപ്പിക്കാന്‍ സാധിക്കും. അങ്ങനെ നാം സക്കേവൂസിനെയും മഗ്ദലനാമറിയത്തെയും തിരയുന്ന യേശുവിന്റെ കണ്ണുകളും, പാവങ്ങളെ സഹായിക്കുന്ന യേശുവിന്റെ കൈകളും, മനസ്സിലാക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവരെ സ്‌നേഹിക്കുന്ന ഹൃദയവും ആയിരിക്കും.
അന്ത്യത്താഴ വേളയില്‍ യേശു നമുക്കായി സ്വന്തം ശരീരവും രക്തവും നമ്മോടുള്ള അന്തമായ സ്‌നേഹത്തെപ്രതി സമ്മാനിച്ചു, അദ്ദേഹം പറഞ്ഞു. കുരിശിലെ സമര്‍പ്പണത്തിലൂടെ തന്റെ ശിഷ്യന്‍മാര്‍ക്ക് യേശു വെളിച്ചവും ശക്തിയും സമ്മാനിച്ചു. അവിടെ കൂടിയ ഭക്ത ജനങ്ങളോട് ദൈവത്തിനെതിരെയും സ്വന്തം സഹോദരങ്ങള്‍ക്കെതിരെയും തിരിഞ്ഞ സാഹചര്യങ്ങള്‍ ഓര്‍ത്തെടുക്കുവാന്‍ ആവശ്യപ്പെട്ടു. സഹോദരങ്ങള്‍ക്കു വേണ്ടി ചെയ്യുവാന്‍ കഴിയുമായിരുന്ന സഹായങ്ങള്‍ ചെയ്യാതിരുന്ന സാഹചര്യങ്ങള്‍ ഓര്‍ത്ത് ദൈവത്തോട് മാപ്പു ചോദിക്കുവാനും അദ്ദേഹം ഭക്തജനങ്ങളോട് ആവശ്യപ്പെട്ടു..

One Response to "യേശുവിന്റെ മരണം നമ്മെ വിശുദ്ധീകരിച്ചു: പാപ്പ"

  1. MINUJOSEPH   June 7, 2015 at 12:22 pm

    israyel janatha oro papangalkkum kunjadinte raktham kondu pariharam cheyyan daivam kalpichirunnu,puthiya thalamurakal athinte prayokikatha manassilakkillannu karuthiyayirikkam sudhiyulla,papamillatha swantham puthrane baliyayi nalkan janathakku avakasham koduthathu. innum papangalkku kuravilla, sahodara snehamilla, daivaputhranu thulyamallenkilum nalla vishudhare nalki lokathe daivam paripalikkunnu,nalla almayarum achanmarum athinu thangakunnu..swantham atmavinte rakshayenkilum nedanayi karunakkayi prarthikkam..

You must be logged in to post a comment Login