യേശുവിന്റെ രക്തഗ്രൂപ്പ്: ചില യാഥാര്‍ത്ഥ്യങ്ങള്‍

യേശുവിന്റെ രക്തഗ്രൂപ്പ്: ചില യാഥാര്‍ത്ഥ്യങ്ങള്‍

യേശുവിന്റെ തിരുശേഷിപ്പില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പലയിടങ്ങളിലായി സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളില്‍ നിന്നും അവിടുത്തെ രക്തഗ്രൂപ്പ് “എബി”യാണെന്ന്
ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി. എന്നാല്‍ യേശുവിന്റെ രക്തഗ്രൂപ്പിനോട് സാമ്യമുള്ള അതേ രക്തം തന്നെ ദിവ്യകാരുണ്യ അത്ഭുതങ്ങളില്‍ കണ്ടെത്തിയതിന് പിന്നില്‍ ആരെങ്കിലും അറിഞ്ഞുകൊണ്ട് ശ്രമിച്ചതാണോയെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാവാം.

8ാം നൂറ്റാണ്ടില്‍ ലാന്‍സിയോയിലെ ദേവാലയത്തിലാണ് ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. ദിവ്യകാരുണ്യത്തില്‍ യേശുവിന്റെ സാന്നിധ്യം അവിശ്വസിച്ച് ബലിയര്‍പ്പിച്ച വൈദികന്‍ നോക്കി നില്‍ക്കെ അപ്പവും വീഞ്ഞും, മാംസവും രക്തവുമായി മാറി. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അഴുകാത്ത യേശുവിന്റെ മാംസവും രക്തവും ഇന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ദേവാലയത്തില്‍ കാണാന്‍ സാധിക്കും.

ഇത് സംഭവിച്ച് 500 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത ദിവ്യകാരുണ്യ അത്ഭുതം നടന്നത്. എന്നാല്‍ ഇവ നടന്ന് നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴാണ് രക്തഗ്രൂപ്പ് നിര്‍ണ്ണയം കണ്ടുപിടിച്ചത്, 20-ാം നൂറ്റാണ്ടില്‍. അപ്പോള്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളില്‍ കണ്ടെത്തിയ എബി രക്തഗ്രൂപ്പ് യേശുവിന്റേത് തന്നെയാണ്. കാരണം രക്തഗ്രൂപ്പ് വ്യക്തമായി അറിയില്ലാത്ത കാലഘട്ടത്തിലാണ് അത്ഭുതം നടന്ന്. അഥവ അത്ഭുതം കെട്ടിച്ചമച്ചതാണെങ്കില്‍ കൂടി, രക്തഗ്രൂപ്പ് വ്യക്തമല്ലാതെ
ആര്‍ക്കാണ് കൃത്യം എബി രക്തം തന്നെ ദിവ്യകാരണ്യ അത്ഭുതങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുക?

മാത്രമല്ല, വളരെ വിരളമായി കാണുന്ന രക്തഗ്രൂപ്പാണ് എബി. രക്തം വാര്‍ക്കുന്ന മാതാവിന്റെ രൂപങ്ങളില്‍ നിന്നുമുള്ള രക്തപരിശോധനയിലും എബി രക്തഗ്രൂപ്പ് നിര്‍ണ്ണയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

 

നീതു മെറിന്‍

You must be logged in to post a comment Login