യേശുവിന്റെ ശവകുടീരത്തില്‍ നിന്നു പുറപ്പെടുന്ന അഗ്നിക്ക് ശാസ്ത്രീയ തെളിവ്

യേശുവിന്റെ ശവകുടീരത്തില്‍ നിന്നു പുറപ്പെടുന്ന അഗ്നിക്ക് ശാസ്ത്രീയ തെളിവ്

ജെറുസലേം: ജെറുസലേമിലെ തിരുക്കല്ലറയുടെ ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന യേശുവിന്റെ ശവകുടീരത്തില്‍ നിന്നും കഴിഞ്ഞ 1500 വര്‍ഷങ്ങളായി അഗ്നിപുറപ്പെടുന്നു. ഇതു കാണുവാനും അവിടെനിന്ന് പുറപ്പെടുന്ന അഗ്നിയാല്‍ തിരികത്തിച്ച് പ്രാര്‍ത്ഥിക്കാനുമായ് അനേകം വിശ്വാസികളാണ് ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ ദിനത്തില്‍ ഇവിടെ എത്തിച്ചേര്‍ന്നത്.

ഓരോ ഓര്‍ത്തഡോക്‌സ് വിശ്വാസങ്ങള്‍ എന്ന് പറഞ്ഞ് അത്ഭുത അഗ്നിയെ കെടുത്തികളയാന്‍ വരട്ടെ. നിങ്ങളുടെ കെട്ടുപോയ വിശ്വാസത്തെ ആളി
കത്തിക്കുവാന്‍ പോന്നതാണ്  ഇതെന്നാണ്  ഓര്‍ത്തഡോക്‌സ് വൈദികനും ശാസ്ത്രഞ്ജര്‍മാരുടെ അംഗത്തില്‍ ഉള്‍പ്പെട്ടതുമായ ഫാദര്‍ ജെന്നാഡി സറീഡേയുടെ വാക്കുകള്‍. ഇദ്ദേഹം അത്ഭുത അഗ്നിയെ പരിശോധിക്കുന്നതിനായ് നിയോഗിക്കപ്പെട്ട അംഗത്തിലെ വ്യക്തിയാണ്.

റഷ്യന്‍ പട്ടണമായ വൊറോണസില്‍ നിന്നുമുള്ള ഫാദര്‍ സറിഡേ ഏതാനും ശാസ്ത്രഞ്ജരുമൊത്ത് അഗ്നി പരീക്ഷണത്തിനായ് ദേവാലയത്തില്‍ എത്തി. ഇവരുടെ കണ്ടെത്തലുകള്‍ അനുസരിച്ച് അഗ്നിയുടെ ആരംഭത്തിലെ താപനില 42ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു. എന്നാല്‍ 15 മിനിറ്റുകള്‍ക്കു ശേഷം താപനിലയുയര്‍ന്ന് 320ഡിഗ്രി സെല്‍ഷ്യസായി.  യേശുവിന്റെ ഊര്‍ജ്ജം വെളിവാകുന്ന അത്ഭുതമാണിതെന്ന് വിശ്വസിക്കുന്നതിനുള്ള ഏറ്റവും നല്ല ശാസ്ത്രീയ തെളിവാണിത്.

You must be logged in to post a comment Login