യേശു ഈജിപ്തിലെത്തിയതിന്റെ ഓര്‍മ്മത്തിരുനാള്‍ദിനം ദേശീയ അവധിദിവസമായി പ്രഖ്യാപിക്കണമെന്ന് കോപ്റ്റിക് ബിഷപ്പുമാര്‍

യേശു ഈജിപ്തിലെത്തിയതിന്റെ ഓര്‍മ്മത്തിരുനാള്‍ദിനം ദേശീയ അവധിദിവസമായി പ്രഖ്യാപിക്കണമെന്ന് കോപ്റ്റിക് ബിഷപ്പുമാര്‍

യേശു ഈജിപ്തിലെത്തി എന്നു വിശ്വസിക്കപ്പെടുന്ന ദിവസം രാജ്യത്ത് ദേശീയ അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് ഈജിപ്തിലെ കോപ്റ്റിക് ബിഷപ്പുമാര്‍. ഈ വര്‍ഷം ജൂലെ 1 നാണ് ഈ തിരുനാള്‍ ദിനം. എല്ലാ ക്രിസ്തുമത വിശ്വാസികളും യേശുക്രിസ്തു ഈജിപ്തിലെത്തിയതിന്റെ ഓര്‍മ്മത്തിരുനാള്‍ ദിനം ആചരിക്കണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

വിശുദ്ധനാട് എന്നു കേള്‍ക്കുമ്പോള്‍ ജറുസലേം, ബത്‌ലഹേം, നസ്രത്ത് എന്നീ മൂന്നു സ്ഥലങ്ങളാണ് ഭൂരിഭാഗം ആളുകളുടേയും മനസ്സിലേക്കെത്തുക. എന്നാല്‍ ഈജിപ്തും വിശുദ്ധനാടുകളുടെ ഗണത്തില്‍പ്പെട്ടതാണ് എന്നതാണു സത്യം. ഹേറോദേസ് രാജാവില്‍ നിന്നു രക്ഷപെടാന്‍ ഗര്‍ഭിണിയായ മറിയത്തെയും കൊണ്ട് ജോസഫ് പലായനം ചെയ്തത് ഈജിപ്തിലേക്കാണ്.

മുസ്ലീം രാജ്യമായ ഈജിപ്തില്‍ 10% മാത്രമാണ് ക്രിസ്ത്യാനികള്‍. ഇവരിലധികവും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണ്. തിരുക്കുടുംബം രാജ്യത്തുടനീളം നടന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചെന്നും ദേവാലയങ്ങള്‍ സ്ഥാപിച്ചുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന ഈ ദേവാലയങ്ങളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും സന്ദര്‍ശനം നടത്താറുണ്ട്.

ഗര്‍ഭിണിയായ മറിയത്തെയും കൊണ്ട് ജോസഫ് ഈജിപ്തിലേക്കു നടത്തിയ പലായനത്തെ വര്‍ത്തമാനകാലത്തെ അഭയാര്‍ത്ഥികളുടെ അവസ്ഥയുമായി ബന്ധപ്പെടുത്തി നോക്കികാണുന്നവരുമുണ്ട്.

You must be logged in to post a comment Login