യേശു പ്രാര്‍ത്ഥന കേട്ടു; മുസ്ലീം സ്ത്രീയുടെ കാന്‍സര്‍ മാറി

യേശു പ്രാര്‍ത്ഥന കേട്ടു; മുസ്ലീം സ്ത്രീയുടെ കാന്‍സര്‍ മാറി

പാഡ്‌നാങ്: ഇന്തോനേഷ്യയിലെ വാഹൂനി എന്ന നാല്പത്തിയെട്ടുകാരിയായ വീട്ടമ്മയുടെ ജീവിതം ഇന്ന് ദൈവത്തോടുള്ള നന്ദിപറഞ്ഞുതീര്‍ക്കലായി മാറിയിരിക്കുന്നു. അഞ്ചുവര്‍ഷം മുമ്പാണ് വാഹൂനിയ്ക്ക് മാരകമായ ബ്രെസ്റ്റ് കാന്‍സറാണെന്ന് കണ്ടെത്തിയത്.

നിരവധി തവണ കീമോതെറാപ്പിക്ക് വിധേയയായി മരണത്തിന്റെ താഴ് വരയിലൂടെ കടന്നുപോയ ദിനരാത്രങ്ങള്‍. മുസ്ലീം സമുദായാംഗമായിരുന്നുവെങ്കിലും വാഹൂനിയുടെ ഭര്‍ത്താവിന് ആഴമായ ക്രിസ്തുവിശ്വാസമുണ്ടായിരുന്നു. പാഡാന്‍ങ്ബാറുവിലെ സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയവുമായി അടുത്തബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.

ഭാര്യയുടെ ഈ രോഗദുരിതങ്ങളില്‍ അയാള്‍ക്ക് ആശ്രയിക്കാനുണ്ടായിരുന്നത് ദൈവത്തെ മാത്രമായിരുന്നു. സുഹൃത്തുക്കളും മറ്റും പലതവണ വാഹൂനിയെ സന്ദര്‍ശിക്കുകയും അവള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

‘ ദൈവം എന്നോട് കരുണ കാണിച്ചു.’ വാഹൂനി അനുസ്മരിക്കുന്നു.

ഇന്ന് രണ്ടുപേരും ക്രൈസ്തവമതവിശ്വാസികളായി മാറിയിരിക്കുന്നു. മരിയ ശ്രീ വാഹുനിയും സില്‍വസ്റ്റര്‍ സാമിദിയും എന്നാണ് അവരുടെ പേരുകള്‍.

രണ്ടാം വട്ടം ജീവിക്കാനുള്ള അവസരം ലഭിച്ചതിന്റെ നന്ദിയായിട്ടാണ് പിന്നീടുള്ള ജീവിതം സഭയ്ക്കായി സമര്‍പ്പിക്കാന്‍ കാരണമായതെന്ന് മരിയശ്രീ വാഹുനി പറയുന്നു. പാഡാങ് രൂപതയിലെ 24 മണിക്കൂര്‍ ദൈവത്തോടൊപ്പം എന്ന തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍.

ഇതോട് അനുബന്ധിച്ച് കരുണയുടെ ദേവാലയമായി പ്രഖ്യാപിച്ച സെന്റ് തെരേസ കത്തീഡ്രലിലും അവര്‍ പ്രാര്‍ത്ഥിക്കാനെത്തി. കരുണയുടെ രൂപത്തിന് മുമ്പില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെ പ്രാര്‍ത്ഥിക്കാനെത്തുന്നുണ്ട്.

You must be logged in to post a comment Login