യോഗയോട് എതിര്‍പ്പില്ല, പക്ഷേ ഞായറാഴ്ച വേണ്ട: സിബിസിഐ

യോഗയോട് എതിര്‍പ്പില്ല, പക്ഷേ ഞായറാഴ്ച വേണ്ട: സിബിസിഐ

yogaക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ ദിനമായ ആചരിക്കുന്ന ഞായറാഴ്ച അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നതില്‍ അതൃപ്തിയുണ്ടെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് അറിയിച്ചു. മോദി സര്‍ക്കാരാണ് ജൂണ്‍ 21 ഞായറാഴ്ച അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

‘യോഗയോട് കത്തോലിക്കാ സഭയ്ക്ക് എതിര്‍പ്പില്ല. പക്ഷേ, ക്രൈസ്തവരുടെ പല വിശുദ്ധകര്‍മങ്ങളും നടക്കുന്ന ഞായറാഴ്ച യോഗാദിനം ആചരിക്കുന്നതില്‍ അതൃപ്തിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ചില പ്രത്യേക ദിവസങ്ങളില്‍ ഇങ്ങനെ അടിച്ചേല്‍പിക്കുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല’ കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.

‘യോഗാ ദിനം ഞായറാഴ്ചയ്ക്കു പകരം ജൂണ്‍ 20 ശനിയാഴ്ച നടത്താന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.’ സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു..

You must be logged in to post a comment Login