രക്തംചിന്തുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക

നെയ്‌റോബി: രാജ്യസേവനത്തിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ജോലിയുടെ ഭാഗമായി ജീവത്യാഗം നടത്തുകയും ചെയ്യേണ്ടിവരുന്ന തങ്ങളുടെ രാജ്യത്തിലെ സൈനികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കെനിയയിലെ മെത്രാന്മാരുടെ അഭ്യര്‍ത്ഥന.

ഷഹബാബ് പൗരപ്പടയുടെ കൂട്ടക്കുരുതിയില്‍ മുപ്പതു സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥമരണസംഖ്യ ഇതിലും വര്‍ദ്ധിച്ചിരിക്കാനാണ് സാധ്യതയെന്ന് കരുതുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുക. തങ്ങളുടെ ദേശത്തെ ഐക്യത്തില്‍ ഒന്നിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ക്ക് രക്തം ചിന്തേണ്ടിവന്നത്. അതുപോലെ സോമാലിയായിലെ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ദശാബ്ദങ്ങളായി ഇവിടെ സമാധാനമില്ല. ഒരു ദിവസം നമുക്കത് നമ്മുടെ രാജ്യത്തിലേക്ക് തിരികെ കൊണ്ടുവരണം. ഇതിലേക്കായി അന്തര്‍ദ്ദേശീയ സമൂഹം കെനിയയുടെ ഒപ്പം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. പ്രസ്താവന വ്യക്തമാക്കി.

You must be logged in to post a comment Login