രക്തംപുരണ്ട കാണ്ടമാലിന് രണ്ട് വൈദികര്‍

രക്തംപുരണ്ട കാണ്ടമാലിന് രണ്ട് വൈദികര്‍

കാണ്ടമാല്‍: ക്രൈസ്തവവിരുദ്ധ കലാപങ്ങളാല്‍ രക്തസാക്ഷിത്വമകുടം ചൂടിയ കാണ്ടമാലിന് സ്വന്തമായി രണ്ട് വൈദികര്‍ കൂടി. കപ്പൂച്ചിന്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭയില്‍ പെട്ട ഫാ. ബോണിഫാസിയോയും ഫാ.ചന്തുലാലുമാണ് സിമോന്‍ ബാദിയില്‍ വച്ച് അഭിഷിക്തരായത്. കട്ടക് ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ അഭിഷേകച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അമ്പത് വൈദികരും ആയിരത്തിയഞ്ഞൂറോളം വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

2008ലാണ് കാണ്ടമാല്‍ കലാപം അരങ്ങേറിയത്. 90 പേര്‍ രക്തസാക്ഷികളായി. അമ്പതിനായിരത്തോളം പേര്‍ ഭവനരഹിതരായി. ഇരുവൈദികരും കാണ്ടമാല്‍ ജില്ലയില്‍ നിന്നുള്ളവരാണ്. “ദൈവം എനിക്കും സഭയ്ക്കും നല്കിയ പൗരോഹിത്യം എന്ന ഈ വലിയ സമ്മാനത്തിന് ഞാന്‍ നന്ദിപറയുന്നു. ” ഫാ. ബോണിഫാസിയോ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഒരു സഹോദരി കന്യാസ്ത്രീയും അമ്മാവന്‍ കട്ടക് ഭുവനേശ്വര്‍ രൂപതയിലെ വൈദികനുമാണ്.

You must be logged in to post a comment Login