രക്തസാക്ഷിത്വം വരിച്ച ക്രിസ്ത്യാനികളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തി ബ്രിട്ടിഷ്‌ പ്രധാനമന്ത്രി

രക്തസാക്ഷിത്വം വരിച്ച ക്രിസ്ത്യാനികളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തി ബ്രിട്ടിഷ്‌ പ്രധാനമന്ത്രി

church englndലണ്ടന്‍: ക്രൈസ്തവസഭ ബ്രിട്ടനു നല്‍കിയ സഹായസഹകരണങ്ങള്‍ നന്ദിയോടെ ഓര്‍ക്കുവാനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണ് ഈസ്റ്റര്‍ എന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അദ്ദേഹത്തിന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളെ അനുസ്മരിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യമൊട്ടാകെ സജീവ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ സഭ ഏര്‍പ്പെടുന്നുണ്ട്. മുറിവേല്‍പ്പിക്കപ്പെടുന്ന സഭയോട് ഐക്യദാര്‍ഡ്യം പ്രഖാപിച്ച്, രാജ്യത്തോട് ക്രിസ്തീയ പൈതൃകത്തില്‍ അഭിമാനിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

‘പാവങ്ങളെ സഹായിക്കുക മാത്രമല്ല ക്രിസ്ത്യാനികളുടെ ദൗത്യം മറിച്ച് അനീതിക്കെതിരെ ശബ്ദമുയര്‍ത്തുവാനും ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെ അനുകൂലിക്കുകകൂടി വേണ’മെന്ന് അദ്ദേഹം പറഞ്ഞു.  ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്ന മുദ്രാവാക്യം സ്വീകരിച്ച് ഇറാഖില്‍ താഴെത്തട്ടിലുള്ള നവീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട് കാമറൂണ്‍ ഗമണ്‍മെന്റ്..

You must be logged in to post a comment Login