രക്തസാക്ഷിത്വം സഭൈക്യത്തിന്റെയും ക്രൈസ്തവകൂട്ടായ്മയുടെയും കണ്ണി

രക്തസാക്ഷിത്വം സഭൈക്യത്തിന്റെയും ക്രൈസ്തവകൂട്ടായ്മയുടെയും കണ്ണി

ബൊസെ: രക്തസാക്ഷിത്വം സഭൈക്യത്തിന്റെയും ക്രൈസ്തവകൂട്ടായ്മയുടെയും കണ്ണിയാണെന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ക്രിസ്ത്യന്‍ യൂണിറ്റിയുടെ തലവന്‍ കര്‍ദിനാള്‍ കേര്‍ട് കാഹ്. വടക്കെ ഇറ്റലിയിലെ ബൊസെയില്‍ എക്യുമെനിക്കല്‍ സന്ന്യാസസമൂഹത്തിന് നല്കിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇരുപത്തിനാലാമത് രാജ്യാന്തര സഭൈക്യസമ്മേളനമായിരുന്നു ബൊസെയില്‍ നടന്നത്. ക്രിസ്തുവിന്റെ ആത്മബലിയെ രക്തസാക്ഷിത്വത്തോടാണ് അദ്ദേഹം ഉപമിച്ചത്. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതും രക്തസാക്ഷിത്വം വരിക്കുന്നതും വിശ്വാസത്തെപ്രതിയാണ്. ഏതു രാജ്യമെന്നോ റീത്തെന്നോ സഭയെന്നോ അതിന് ഭേദമില്ല.

കര്‍ദിനാള്‍ വ്യക്തമാക്കി.

You must be logged in to post a comment Login