രണ്ടാം ഇന്തോനേഷ്യന്‍ യുവജനസംഗമത്തിന് ഇന്ന് തുടക്കം

രണ്ടാം ഇന്തോനേഷ്യന്‍ യുവജനസംഗമത്തിന് ഇന്ന് തുടക്കം

മനാഡോ: രണ്ടാം ഇന്തോനേഷ്യന്‍ യുവജനസംഗമത്തിന് മനാഡോ രൂപതയില്‍ ഇന്ന് തുടക്കം. ഒക്ടോബര്‍ 1 മുതല്‍ 6വരെ നീളുന്ന സംഗമത്തിന്റെ ഇത്തവണത്തെ ആശയം ഇന്തോനേഷ്യയിലെ വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ സുവിശേഷത്തിന്റെ സന്തോഷം എന്നതാണ്.

രാജ്യത്തെ എല്ലാ രൂപതകളില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ യുവതീയുവാക്കള്‍ സഹവര്‍ത്തിത്വം മുന്നില്‍ കണ്ട് പരസ്പരം മനസ്സിലാക്കി മറ്റു മതസ്ഥരുടെയൊപ്പം എങ്ങനെ ജീവിക്കാന്‍ സാധിക്കുമെന്ന് ഈ ദിവസങ്ങളില്‍ അവര്‍ ചര്‍ച്ച ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യും. മനാഡോ ബിഷപ്പ് ജോസഫ് സുവാത്തന്‍ പറഞ്ഞു.

രാജ്യത്തെ 37 രൂപതകളില്‍ നിന്നുമായി 2600 യുവജനങ്ങളെയാണ് മനാഡോയില്‍ പ്രതീക്ഷിക്കുന്നത്. 250 മില്യന്‍ മുസ്ലീംമുകള്‍ താമസിക്കുന്ന ലോകത്തിലെ തന്ന ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ വംശജരുടെ എണ്ണം വെറും 10ശതമാനം മാത്രമാണ്.

You must be logged in to post a comment Login