രണ്ടു ദിവസത്തെ അബുദാബി സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍

രണ്ടു ദിവസത്തെ അബുദാബി സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍

അബുദാബി: കാത്തലിക്‌സ് ഓഫ് ദ ഈസ്റ്റ്‌, മലങ്കര മെട്രോപൊളിറ്റന്‍ തലവനുമായ ബസേലിയൂസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെ യുഎഇയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ സ്വീകരിച്ചു. അബുദാബി, അല്‍ അയിന്‍ എന്നീ പ്രദേശത്ത് രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തുന്നതിനോടനുബന്ധിച്ചാണ്‌ കത്തോലിക്ക ബാവ ഇവരെ സന്ദര്‍ശിച്ചത്.

റോമന്‍ കത്തോലിക്ക സഭയിലെ മാര്‍പാപ്പയ്ക്ക് തുല്യമായ സ്ഥാനം വഹിക്കുന്ന ബസേലിയൂസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ലോകമെമ്പാടും 2.5 മില്യന്‍ അംഗങ്ങളുള്ള സഭയുടെ പരമോന്നതാധികാരിയാണ്. യുഎഇയില്‍ മാത്രം ഇവര്‍ക്ക് ഏഴ് സഭകളാണുള്ളത്.

അബുദാബിയിലെ സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിയ കാതോലിക്കാ ബാവയ്ക്ക് വന്‍ സ്വീകരണമാണ് ദേവാലയ അധികാരികള്‍ ഒരുക്കിയത്. സഭയുടെ വിശുദ്ധനായ വട്ടശേരില്‍ ഡൈനീഷ്യസ് തിരുമേനിയുടെ തിരുശേഷിപ്പ് അല്‍-അയിനിലെ സെന്റ് ഡൈനീഷ്യസ് ദേവാലയത്തില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹം യുഎയില്‍ എത്തിയത്.

സെപ്റ്റംബര്‍ 23ന് രാവിലെ അല്‍ അയിന്‍ ദേവാലയത്തില്‍ തിരുശേഷിപ്പ് സ്ഥാപിച്ചതിനു ശേഷം കാതോലിക്കാ ബാവ കേരളത്തിലേക്ക് മടങ്ങി.

You must be logged in to post a comment Login