രണ്ടു പേരില്‍ ഒരാള്‍…?

രണ്ടു പേരില്‍ ഒരാള്‍…?

hello_my_name_is_christian_tshirtഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിച്ചത് ഷേക്‌സ്പിയറാണ്. പക്ഷേ പേരില്‍ പലതും അടങ്ങിയിരിക്കുന്നുവെന്നതാണ് സത്യം. കാരണം പേര് വ്യക്തിത്വത്തിന്റെ അടയാളം കൂടിയാണ്.
സീറോ മലബാര്‍ സഭാ സിനഡ് അടുത്തയിടെ ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്ന് ഈ പേരുകളെക്കുറിച്ചായിരുന്നു. പല വൈദികരും സെമിനാരിക്കാരും തങ്ങളുടെ ക്രൈസ്തവപേരുകള്‍ മറച്ചുവച്ചുകൊണ്ടാണ് ജീവിക്കുന്നതെന്നും അക്രൈസ്തവമായ പേരുകള്‍ അവര്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു മുതിര്‍ന്ന വൈദികരിലൊരാളും സഭാ വക്താവുമായ ഫാ. പോള്‍ തേലക്കാട്ട് ചര്‍ച്ചയ്ക്കായി മുന്നോട്ടുവച്ച വിഷയം.
ക്രൈസ്തവനാമങ്ങള്‍ ക്രൈസ്തവവ്യക്തിത്വത്തിന്റെ അടയാളങ്ങളാണ്. അതുകൊണ്ട് പുരോഹിതര്‍ തങ്ങളുടെ ക്രൈസ്തവനാമങ്ങള്‍ പേരായി ഉപയോഗിക്കണം. അതായത് മാമ്മോദീസായില്‍ സ്വീകരിച്ച പേരുകള്‍. പരമ്പരാഗതമായ പേരുകള്‍ സാധിക്കുന്നത്ര രീതിയില്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണം.. പോള്‍ തേലക്കാട്ട് നിര്‍ദ്ദേശിച്ചു.
പല ക്രൈസ്തവര്‍ക്കും രണ്ടു പേരുകളുണ്ട്. ഒന്ന് മാമ്മോദീസാ സമയത്ത് നല്കുന്ന പേര്. രണ്ട് കുട്ടി ഔദ്യോഗികരേഖകളിലും മറ്റും അറിയപ്പെടുന്ന പേര്. ഇത് യഥാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിന് ഇടവരുത്തുന്നു. രണ്ടുപേരില്‍ ഒരാള്‍ അറിയപ്പെടുന്നത് അത്ര നല്ലതുമല്ല.
സിനഡ് ചര്‍ച്ച ചെയ്ത ഈ വിഷയത്തോട് ബന്ധപ്പെടുത്തി അനുബന്ധമായി ഇങ്ങനെ പറയാന്‍ തോന്നുന്നു. വൈദികരും സെമിനാരിക്കാരും മാത്രമല്ല മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പേരുകള്‍ നല്കുന്ന കാര്യത്തില്‍ കൂടതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നല്ല നല്ല ക്രൈസ്തവനാമങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ നല്കട്ടെ. പേരുകൊണ്ടുതന്നെ താനൊരു ക്രിസ്ത്യാനിയാണെന്ന് ലോകത്തോട് വിളിച്ചുപറയത്തക്കവിധത്തില്‍….
ഇംഗ്ലണ്ടില്‍ ക്രൈസ്തവനാമങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നുണ്ടെന്ന വാര്‍ത്ത അടുത്തയിടെ ഹൃദയവയല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍മ്മിക്കുമല്ലോ? ആ കാറ്റ് നമ്മുടെ നാട്ടിലേക്കും വീശട്ടെ…

You must be logged in to post a comment Login