രാഖിയില്‍ രാഷ്ട്രീയമില്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

രാഖിയില്‍ രാഷ്ട്രീയമില്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: രാഖി കെട്ടുന്നതില്‍ രാഷ്ട്രീയമില്ലെന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചടങ്ങായി ഇതിനെ കാണണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. രക്ഷാബന്ധന്‍ ആഘോഷത്തോടനുബന്ധിച്ച് തന്റെ കൈകളില്‍ രാഖി കെട്ടാനെത്തിയ മഹിളാമോര്‍ച്ച പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

വിവിധ മതങ്ങള്‍ ഒരുമിച്ചു ജീവിക്കുന്ന ഭാരതത്തില്‍ സാഹോദര്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു അടയാളമായി രാഖിയെ കാണാവുന്നതാണ്. എല്ലാ മതങ്ങളിലും സ്‌നേഹവും സാഹോദര്യവും പ്രകടിപ്പിക്കുന്നതിനുള്ള രീതികളുണ്ട്. അതിലൊന്നാണു രാഖി കെട്ടുന്നത്. സ്ത്രീത്വത്തെ ബഹുമാനിക്കാനും സ്ത്രീകളെ സഹോദരികളായി കണ്ടു സംരക്ഷിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഓര്‍മപ്പെടുത്തലായും ഇതിനെ കാണാവുന്നതാണ്. സഭയ്ക്ക് ആരോടും അകല്‍ച്ചയില്ല. എല്ലാവരെയും പരസ്പരം ഐക്യത്തിലും സമാധാനത്തിലും എത്തിക്കുകയാണു സഭയുടെ ദൗത്യമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ എത്തിയ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ആരതിയുള്‍പ്പെടെ ഭാരതീയാചാരപ്രകാരം ആദരവറിയിച്ചാണു കര്‍ദിനാളിന്റെ കൈകളില്‍ സാഹോദര്യത്തിന്റെ പ്രതീകമായി രാഖി കെട്ടിയത്.

You must be logged in to post a comment Login