രാജ്ഞിയാകാന് കൊതിച്ച് മരണം കവര്ന്ന യുവതികള്…

രാജ്ഞിയാകാന് കൊതിച്ച് മരണം കവര്ന്ന യുവതികള്…

gettyimages-485556332വടക്കന് ആഫ്രിക്കയിലെ സ്വാസിലന്റില് റോഡപകടത്തില് മരിച്ച യുവതികള്ക്കുവേണ്ടി പ്രത്യേകം പ്രാര്ത്ഥിക്കണമെന്ന് ബിഷപ്പുമാര്. സ്വാസിലന്റിലെ രാജ്ഞിയാകാന് കൊതിച്ച 65 യുവതികളെയാണ് മരണം കവര്ന്നത്.

സ്വാസിലാന്റിലെ രാജാവിനെ നൃത്തം ചെയ്തു പ്രീതിപ്പെടുത്തുന്ന യുവതികളെ രാജാവ് ഭാര്യയാക്കുന്നതാണ് ആചാരം. ഇതിനായി പുറപ്പെട്ട യുവതികളെയാണ് മരണം കവര്ന്നത്. ‘ഈ യുവതികളുടെ മരണത്തില് സഭ അനുശോചനം രേഖപ്പെടുത്തുന്നു. ഇത് തീര്ച്ചയായായും ഒഴിവാക്കാമായിരുന്ന ഒരപകടമായിരുന്നു. നിര്ഭാഗ്യവശാല് ഇത്തരം അപകടങ്ങള് ഉണ്ടായതിനു ശേഷമാണ് നാം അതിനെപ്പറ്റി ചിന്തിക്കുന്നതും വീണ്ടുവിചാരം നടത്തുകയും ചെയ്യുന്നത്’, ബിഷപ്പ് ജോസ് പോണ്സ് ഡി ലിയോണ് പറഞ്ഞു.

You must be logged in to post a comment Login