രാജ്യത്തു നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി ക്രിസ്ത്യന്‍ മത നേതാക്കള്‍

രാജ്യത്തു നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി ക്രിസ്ത്യന്‍ മത നേതാക്കള്‍

സിംബാവെ: രാജ്യത്ത് ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കും പുരോഹിതര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ക്രിസ്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പൗരന്മാരുടെ സങ്കടങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കണം. രാജ്യത്തെ പാവപ്പെട്ടവരുടെ മുമ്പാകെ നീതിയോടും കരുണയോടും കൂടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതായുണ്ട്. സിംബാവേയിലെ ക്രിസ്ത്യന്‍ നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സിംബാവെയിലെ ഇവാജലിക്കല്‍ ഫെലോഷിപ്പ്, ദി സിംബാവെ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നിവര്‍ സിംബാവെ കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിനോട് ഒത്തു ചേര്‍ന്നാണ് പ്രസ്താവന പുറത്തിറക്കിയത്. പാസ്റ്റര്‍ മവാറിറെയടക്കമുള്ള മത നേതാക്കളുടെ അറസ്റ്റില്‍ ഇവര്‍ ആശങ്ക രേഖപ്പെടുത്തി.

You must be logged in to post a comment Login