രാഷ്ട്രീയ നേതാക്കള്‍ക്ക് മദര്‍ തെരേസ എഴുതിയ കത്ത്

രാഷ്ട്രീയ നേതാക്കള്‍ക്ക് മദര്‍ തെരേസ എഴുതിയ കത്ത്

ഈശ്വര സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തോടെ, ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന യുദ്ധത്തിന്റെ പേരില്‍ വഴിയാധാരമാക്കപ്പെടുന്ന നിരപരാധികളുടെ ശബ്ദമായാണ് ഞാന്‍ നിങ്ങളെ സമീപിക്കുന്നത്.

സമാധാനത്തിന്റെ സന്ദേശവുമായി ഭൂമിയിലവതരിച്ചവന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കുക. പരസ്പരം വെറുത്ത് സ്വയം നശിക്കുവാനല്ല ദൈവം നമ്മെ സൃഷ്ടിച്ചത്, മറിച്ച് സ്‌നേഹിക്കുവാനാണ്.

മാതാപിതാക്കളും ഭര്‍ത്താക്കന്മാരും സഹോദരരും കുട്ടികളുമൊക്കെ കൊല്ലപ്പെടുമ്പോള്‍ അനാഥരാക്കപ്പെടുന്നവര്‍ക്കു വേണ്ടി ഞാന്‍ യാചിക്കുന്നു, അവരെ രക്ഷിക്കുക. അംഗഭംഗം സംഭവിച്ചേക്കാവുന്ന നിരപരാധികളെ ദൈവത്തിന്റെ സന്താനങ്ങളാണെന്ന് ഓര്‍ത്ത് വെറുതെ വിടുക. ആഹാരമില്ലാതെ, തലചായ്ക്കാനും സ്‌നേഹിക്കാനും ആരുമില്ലാതെ ഭൂമിയില്‍ അലയേണ്ടി വരുന്നവര്‍ നിങ്ങളുടെ സ്വന്തം മക്കളാണെന്നു കരുതുക.

ദൈവം തന്ന ജീവന്‍ നശിപ്പിക്കുവാനുള്ള അവകാശം നമുക്കില്ല. നിങ്ങളുടെ ഹിതവും കല്പനയും ദൈവത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചാവട്ടെ. ദയവുചെയ്ത് സമാധാനത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുക.

ഇന്നും എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

(1991 ജനുവരി 2ന് അമേരിക്ക-ഇറാഖ് യുദ്ധകാലത്ത് മദര്‍ തെരേസ അമേരിക്കന്‍ പ്രസ്ഡന്റ് ജോര്‍ജ്ജ് ബുഷിനും ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനുമെഴുതിയ കത്തില്‍ നിന്നുള്ള  പ്രസക്ത ഭാഗങ്ങള്‍.)

നീതു

You must be logged in to post a comment Login