രോഗം ഒരു കുറ്റമാണോ? രോഗിയായതിന്റെ പേരില്‍ ഭര്‍ത്താവുപേക്ഷിച്ച ചൈന സ്വദേശി ചോദിക്കുന്നു

രോഗം ഒരു കുറ്റമാണോ? രോഗിയായതിന്റെ പേരില്‍ ഭര്‍ത്താവുപേക്ഷിച്ച ചൈന സ്വദേശി ചോദിക്കുന്നു

ചൈന സ്വദേശിനിയായ ഷാന്‍ഡോങ് ഡിങ്ങ് സിയാ എന്ന ഇരുപത്തിയെട്ടുകാരിക്ക് അടുത്തകാലം വരെ ഭര്‍ത്താവുണ്ടായിരുന്നു. പക്ഷേ ഷാന്‍ഡോങിന് കാന്‍സറാണെന്ന് മനസ്സിലായപ്പോള്‍ അയാള്‍ ആദ്യം ചെയ്ത് വിവാഹമോചനം നേടാന്‍ ശ്രമിക്കുകയായിരുന്നു. അത് നടക്കാതെ വന്നപ്പോള്‍ അയാള്‍ ഇപ്പോള്‍ അവളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരിക്കുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ അമ്മായിയമ്മയില്‍ നിന്ന് പീഡനവും സഹിക്കാനാവാതെയായി. ചികിത്സയ്ക്ക് പണം ചെലവാക്കാന്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും സന്മനസില്ലാതെ പോയതാണ് പ്രശ്‌നം വഷളാക്കിയത്. കാന്‍സറാണെന്ന് അറിഞ്ഞതോടെ ഒരു വയസുകാരന്‍ മകനെപോലും കാണാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ല എന്നാണ് ഷാന്‍ഡോങ്ങിന്റെ സങ്കടം.

മജ്ജയില്‍ കാന്‍സറാണ് ഷാന്‍ഡോങിന്. അസുഖം ഭേദമാകണമെങ്കില്‍ മജ്ജ മാറ്റിവയ്ക്കണം. അതിന് ചിലവ് കൂടുതലാണ്. ഭര്‍ത്താവും ബന്ധുക്കളും ഉപേക്ഷിച്ചതോടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പുതിയൊരു പരീക്ഷണം നടത്തുകയാണ് ഷാന്‍ഡോങ്. ഭര്‍ത്താവിനെ ആവശ്യമുണ്ടെന്ന പരസ്യബോര്‍ഡുമായി വിവാഹവേഷം ധരിച്ചാണ് ഷാന്‍ഡോങ് ഇപ്പോള്‍ തെരുവുകള്‍ തോറും സഞ്ചരിക്കുന്നത്.

ആരെങ്കിലും തന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി സഹായിക്കാന്‍ വരുമെന്ന് തന്നെയാണ് ഇവളുടെ പ്രതീക്ഷ. ഏത് അസുഖവും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നുവെങ്കില്‍….

You must be logged in to post a comment Login