രോഗികളെ ആത്മഹത്യക്ക് സഹായിക്കുന്നത് അനുകമ്പയല്ല

രോഗികളെ ആത്മഹത്യക്ക് സഹായിക്കുന്നത് അനുകമ്പയല്ല
imagesമെക്‌സിക്കോ: രോഗികളോടും മരണാസന്നരോടും ക്രിസ്തുവിന് അനുകമ്പയുണ്ടായിരുന്നുവെങ്കിലും അവരെ ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്നത്  ഒരിക്കലും അനുകമ്പയല്ലെന്ന് ന്യൂ മെക്‌സിക്കോയിലെ കത്തോലിക്കാ മെത്രാന്മാര്‍. മരണത്തിന് സഹായിക്കുന്നത് ഭരണഘടനയിലെ അടിസ്ഥാന സ്വാതന്ത്ര്യമായി അംഗീകരിക്കാനാവില്ലെന്ന കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മെത്രാന്മാര്‍.  കോടതിവിധിക്ക് നന്ദിപറഞ്ഞുകൊണ്ട്  പ്രസ്താവന തുടര്‍ന്നു. ദൈവത്തിന് മാത്രമേ ജീവന്‍ നല്കാനും തിരികെയെടുക്കാനും കഴിവുള്ളൂ. ജീവിതത്തിന്റെ ഓരോ ഘട്ടവും പരിശുദ്ധമാണ്. എന്നാല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോയിരിക്കുകയാണ്‌

You must be logged in to post a comment Login