റണ്‍ മേഴ്‌സീ, റണ്‍!

റണ്‍ മേഴ്‌സീ, റണ്‍!

ഒരാള്‍ ഓടുകയാണ്. കരുണയുടെ പ്രചരണാര്‍ത്ഥം. കരുണയില്‍ ആശ്രയിച്ച് ഒരാള്‍ ഓടിക്കൊണ്ടിരിക്കുന്നു. ചില നേരങ്ങളില്‍ ഭക്ഷണില്ലാതെ, അന്തിക്ക് തല ചായ്ക്കാന്‍ ഇടമില്ലാതെ വന്നിട്ടുണ്ട് ഡൈലാന്‍ കഡിക്ക്. എന്നാല്‍ തന്റെ സന്ദേശം പടര്‍ത്താന്‍ ഇതൊന്നും ഈ അമേരിക്കകാരന് തടസ്സമാകുന്നില്ല.

ഡൈലാന്‍ കഡി ഓടുന്നത് യുഎസിന് കുറുകെയാണ്. ദിവസം 15 മുതല്‍ 20 വരെ മൈലുകള്‍ താണ്ടും. ബസിലിക്കകളുടെയും കത്തീഡ്രലുകളുടെയും വിശുദ്ധ കവാടങ്ങളിലൂടെ കഡി കടന്നു പോകും. ഈ കരുണയുടെ ഓട്ടം ഇതുവരെ 5 സ്‌റ്റേറ്റുകലും 700 മൈലുകളും താണ്ടിക്കഴിഞ്ഞു!

‘രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ ഈ ഓട്ടം ആരംഭിച്ചത്. അതിനു ശേഷം ഞാന്‍ ദൈവത്തിലേക്ക് തിരിഞ്ഞു.’ താന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ഛായയിലാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ സന്ദേശം പടര്‍ത്താന്‍ കഡി ആഗ്രഹിച്ചു. കണ്ടുമുട്ടുന്ന ഓരോരുത്തരോടും ഈ സന്ദേശം പങ്കുവയ്ക്കാന്‍…

യാത്രയില്‍ കണ്ടുമുട്ടുന്നവരോട്, വീടില്ലാത്തവരോടും കഷ്ടപ്പെടുന്നവരോടുമെല്ലാം കഡി സംസാരിക്കുന്നു, ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നു, തന്റെ പക്കലുള്ള തുച്ഛമായ പണം കൊണ്ട് അവര്‍ക്കു ഭക്ഷണം വാങ്ങി കൊടുക്കുന്നു. കൊടുക്കുന്തോറും കിട്ടുന്നതാണ് തന്റെ അനുഭവം എന്ന് കഡിയുടെ സാക്ഷ്യം.

 

ഫ്രേസര്‍

You must be logged in to post a comment Login