റബര്‍ പ്രതിസന്ധി; കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം

കൊച്ചി: ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ റബര്‍ വിലത്തകര്‍ച്ചയ്ക്ക് ശാശ്വതപരിഹാരം കണ്ടെത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തിന്റെ സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുന്നതാണ് റബറിന്റെ വിലയിടിവ്. കര്‍ഷകരെ മറന്നുകൊണ്ടുള്ള വികസനപ്രക്രിയകള്‍ സര്‍ക്കാരുകള്‍ക്ക് അലങ്കാരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login