റബ്ബര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്ത്. ഇവര്‍ക്കു വേണ്ടി സമരരംഗത്തിറങ്ങാനും റബ്ബര്‍ ഉത്പാദനത്തിലേക്കു തിരിയാനും കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതിയുടെ യോഗത്തില്‍ തീരുമാനമായി.

റബ്ബര്‍ സംഭരണ പ്രക്രിയ ലളിതമാക്കുക, ദേശീയ റബ്ബര്‍ നയവും വിള ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കുക, റബ്ബര്‍ സംഭരണത്തിന് കേന്ദ്ര വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് 500 കോടി രൂപ അനുവദിക്കുക, ഇന്ത്യയിലെ റോഡുകള്‍ റബറൈസ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 26 ന് കോട്ടയത്ത് കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനഘടകം ഏകദിന ഉപവാസം സംഘടിപ്പിക്കും. ഇതുകൂടാതെ, 15 നു തലശ്ശേരിയിലും 26 നു കാഞ്ഞിരപ്പള്ളിയിലും ഫെബ്രുവരി 13 നു തൃശ്ശൂരും കര്‍ഷക അവകാശ പ്രഖ്യാപന സമ്മേളനങ്ങള്‍ നടത്തും. ഈ മാസം 31 ന് കേരളത്തിലെ 2,000 ഇടവകകളിലുള്ള കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കര്‍ഷക പ്രതിഷേധ ദിനമായും ആചരിക്കും.

റബ്ബര്‍ ഉത്പന്നങ്ങളുടെ ഉത്പാദന രംഗത്തേക്ക് കത്തോലിക്കാ കോണ്‍ഗ്രസ് കടക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പയസ് സ്‌കറിയ അദ്ധ്യക്ഷനായ സമിതിക്കു രൂപം നല്‍കി. പ്രസിഡന്റ് വിവി അഗസ്റ്റിന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

You must be logged in to post a comment Login