റയില്‍വേ തൊഴിലാളികള്‍ക്ക് പാപ്പായുടെ സന്ദേശം

ഇറ്റാലിയന്‍ സ്റ്റേറ്റ് റയില്‍വേ ജീവനക്കാരുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. മാനേജര്‍മാര്‍, ടെക്‌നിക്കല്‍ സ്റ്റാഫ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഏഴായിരത്തോളം ജീനക്കാര്‍ പാപ്പായെ ശ്രവിച്ചു.

അപകടസാധ്യത നിറഞ്ഞ ജോലികളില്‍ ഏര്‍പ്പെടുന്ന അവരുടെ സമര്‍പ്പണത്തെ പാപ്പാ ശ്ലാഘിച്ചു. ജോലിക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ പാപ്പാ പ്രത്യേകം ഓര്‍മിച്ചു. ഇത്തരം ദാരണസംഭവങ്ങള്‍ മേലില്‍ ഉണ്ടാകാതിരിക്കാന്‍ പരിശ്രമിക്കണെന്നും അദ്ദേഹം ഓര്‍മപ്പിച്ചു.

‘ഇക്കഴിഞ്ഞ ദിവസം ആരംഭിച്ച കരുണയുടെ വര്‍ഷം നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും ആഴത്തില്‍ പതിയട്ടെ. കരുണയാണ് മനുഷ്യന് ആവശ്യമായ പരമപ്രധാനമായ ഔഷധം.’ പാപ്പാ പറഞ്ഞു.

You must be logged in to post a comment Login